സ്കൂള്‍ തുറന്ന ആദ്യ ദിനം പട്രോളിംഗ് നടത്തി ദുബായ് പോലീസ്

സ്കൂള്‍ തുറന്ന ആദ്യ ദിനം പട്രോളിംഗ് നടത്തി ദുബായ് പോലീസ്

ദുബായ്: യുഎഇയില്‍ മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകൾ പ്രവർത്തനം ആരംഭിച്ച തിങ്കളാഴ്ച പഴുതടച്ച സുരക്ഷയൊരുക്കി ദുബായ് പോലീസ്. സ്കൂള്‍ ദിനത്തില്‍ രാവിലെ തന്നെ വിവിധ സ്ഥലങ്ങളില്‍ പോലീസ് സംഘം പട്രോളിംഗ് നടത്തിയിരുന്നു. അല്‍ വർക്കയിലെ സ്കൂള്‍ റിസർച്ച് സയന്‍സിലെത്തിയ വിദ്യാർത്ഥികള്‍ക്ക് ദുബായ് പോലീസിലെ ജനറല്‍ ഡിപാർട്മെന്‍റ് ഓഫ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്‍റ് എമർജന്‍സി ഡയറക്ടർ മേജർ ജനറല്‍ അബ്ദുളള അല്‍ ഗൈത്തി ആശംസകള്‍ നേർന്നു. കുട്ടികളുടെ സുരക്ഷയ്ക്കുളള പ്രാധാന്യം എടുത്തു പറഞ്ഞഅദ്ദേഹം സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ് അതെന്നും ചൂണ്ടിക്കാട്ടി.

റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂള്‍ തുറക്കുന്ന ആദ്യദിനമായ ഇന്ന് അപകട രഹിത ദിനമായി യുഎഇ പ്രഖ്യാപിച്ചിരുന്നു. ലൈസന്‍സിലെ ബ്ലാക്ക് പോയിന്‍റുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന രീതിയിലാണ് ക്യാംപെയിന്‍ നടപ്പിലാക്കിയത്.

അതേസമയം സ്‌കൂള്‍ തുറക്കുമ്പോൾ ഫെഡറല്‍ ഗവണ്‍മെന്‍റ് ജീവനക്കാരായ രക്ഷിതാക്കള്‍ക്ക് മൂന്ന് മണിക്കൂര്‍സമയം ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അനുമതി നൽകിയിരുന്നു. കുട്ടികളെ സ്കൂളില്‍  വിടാനും  തിരികെ എടുക്കാനുമുളള സൗകര്യത്തിനാണ് നിബന്ധനകളോടെ ജോലി സമയത്തില്‍ ഇളവ് അനുവദിച്ചത്.  നഴ്‌സറികളിലും കിന്റര്‍ഗാര്‍ഡനിലും പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ആദ്യത്തെ ഒരാഴ്ച ഫ്‌ളക്‌സിബിള്‍ ടൈം ലഭിക്കും. എന്നാല്‍ ഇത് മൂന്ന് മണിക്കൂര്‍ കൂടരുതെന്നും നിർദ്ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.