ബഹിരാകാശ നിലയത്തില്‍ നിന്ന് യുഎഇയുടെ സുല്‍ത്താല്‍ അല്‍ നെയാദി വെളളിയാഴ്ച മടങ്ങിയെത്തും

ബഹിരാകാശ നിലയത്തില്‍ നിന്ന് യുഎഇയുടെ സുല്‍ത്താല്‍ അല്‍ നെയാദി വെളളിയാഴ്ച മടങ്ങിയെത്തും

അബുദാബി: ആറ് മാസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി വെള്ളിയാഴ്ച ഭൂമിയില്‍ തിരിച്ചെത്തും. നെയാദിയും സഹപ്രവർത്തകരായ മൂന്ന് പേരുമാണ് തിരിച്ചെത്തുന്നത്.

കഴിഞ്ഞ ദിവസം ഐഎസ്എസിലെത്തിയ പുതിയ സംഘത്തെ നെയാദിയും സംഘവും സ്വാഗതം ചെയ്തു. യുഎസ്, ഡെന്‍മാർക്ക്,ജപ്പാന്‍,റഷ്യ എന്നിവിടങ്ങളില്‍ നിന്നുളള ബഹിരാശശാസ്ത്രജ്ഞരാണ് നാസയുടെ സ്പേസ് എക്സ് ക്രൂ 7 ദൗത്യത്തില്‍ എത്തിയിട്ടുളളത്. ആ​റു മാ​സം സം​ഘം ബ​ഹി​രാ​കാ​ശ​ത്ത് പ​രീ​ക്ഷ​ണ, നി​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടും. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണ്.

മാർച്ച് മൂന്നിനാണ് സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും ഐഎസ്എസില്‍ എത്തിയത്. ബഹിരാകാശ നടത്തമുള്‍പ്പടെ നിരവധി പരീക്ഷണങ്ങള്‍ നടത്തിയതിന് ശേഷമാണ് നെയാദിയുടെ മടക്കം. സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​ക്കു പു​റ​മെ നാ​സ​യു​ടെ മി​ഷ​ൻ ക​മാ​ൻ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​വ​ൻ, പൈ​ല​റ്റ് വാ​റ​ൻ ഹോ​ബ​ർ​ഗ്, റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ആ​ൻ​ഡ്രേ ഫെ​ഡ് യാ​വേ​വ് എ​ന്നി​വ​ർ സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്ന് ഭൂ​മി​യി​ലേ​ക്ക് യാ​ത്ര​തി​രി​ക്കു​ക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.