കോവിഡ് വാക്‌സിനേഷന്റെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി യുപി സര്‍ക്കാര്‍

കോവിഡ് വാക്‌സിനേഷന്റെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി യുപി സര്‍ക്കാര്‍

ലക്നൗ: കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ എന്ന പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുപി സര്‍ക്കാര്‍ രംഗത്തെത്തി. വാക്സിന്‍ രജിസ്ട്രേഷന്‍ എന്ന വ്യാജേനെ ആൾക്കാരെ വിളിച്ച്‌ ആധാര്‍ കാര്‍ഡ്, ബാങ്ക് വിവരങ്ങള്‍ എന്നിവ വാങ്ങി തട്ടിപ്പ് നടക്കുന്നു എന്ന പരാതി ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് യുപി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വാക്സിന്‍ രജിസ്ട്രേഷന്‍ എന്ന പേരില്‍ വരുന്ന കോളുകള്‍ തട്ടിപ്പാണെന്നാണ് ഗോരഖ്പുര്‍ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ പേരിലാണ് ആളുകള്‍ക്ക് വ്യാജ ഫോണ്‍ കോളുകളെത്തുന്നത്. ഇത്തരം വ്യാജ ഫോണ്‍ സന്ദേശങ്ങളില്‍പ്പെട്ട് വഞ്ചിക്കപ്പെടരുതെന്നാണ് ഗോരഖ്പുര്‍ സിഎംഒ ഡോ. ശ്രീകാന്ത് തിവാരി അറിയിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.