ദുബായ് ∙ മദർ തെരേസയുടെ 113ാം ജന്മദിനത്തോട് അനുബന്ധിച്ച് ദുബായിൽ മദർ തെരേസ ഇന്റർനാഷണൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. വിവിധ മേഖലകളിലായി ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ, യുഎഇ എന്നിവിടങ്ങളിലെ പ്രമുഖർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിക്ക് സമ്മാനിച്ചു.
വിനോദരംഗത്തു നിന്ന് ഗായിക ഉഷ ഉതുപ്പ്, രാജിബ് സബ്രവാൾ, രാജനന്ദിനി പോൾ തുടങ്ങിയവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. സാമൂഹ്യസേവന വിഭാഗത്തിൽ അഹമ്മദ് അൽ ഫലാസി, രൂപക് സഹ, ഓംപ്രകാശ് ജജരിയ തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി.
വിദ്യാഭ്യാസരംഗത്തു നിന്ന് ഇന്ത്യയിൽനിന്നുള്ള ഗിരിജ ശങ്കർ പുരസ്കാരത്തിന് അർഹയായി. ഉഷ ഉതുപ്പിന്റെ പാട്ടുൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.