സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി.ജി.പി ആര്‍.ശ്രീലേഖ വിരമിച്ചു

സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി.ജി.പി ആര്‍.ശ്രീലേഖ വിരമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി.ജി.പി ആര്‍.ശ്രീലേഖ ഇന്ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നാണ് കേരളത്തിന്‍റെ ആദ്യ വനിത ഡി.ജി.പി വിരമിച്ചത്.

ചേര്‍ത്തല എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്‌പിയായി. സി.ബി.ഐയില്‍ അഞ്ചു വര്‍ഷം എസ്പിയായി പ്രവര്‍ത്തിച്ചു. വിജിലന്‍സ്, ക്രൈംബ്രാഞ്ച് എന്നിവടങ്ങളില്‍ ഡി.ഐ.ജിയായും ഐ.ജിയായും എ.ഡി.ജി.പിയായും ജോലി ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.