മസ്കറ്റ്: ജീവിതനിലവാര സൂചികയില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനത്തെത്തി ഒമാന്‍. ആഗോളതലത്തില്‍ ജീവിത ചെലവുകള്‍ വിലയിരുത്തിയാണ് സൂചിക പ്രഖ്യാപിച്ചത്. സംബിയോ വെബ്സൈറ്റാണ് അർദ്ധവാർഷിക റിപ്പോർട്ട് അടിസ്ഥാനമാക്കിയുളള സൂചിക പുറത്തുവിട്ടത്. ആഗോളതലത്തില്‍ ഏഴാം സ്ഥാനത്തെത്തിയ ഒമാന്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനത്താണ്.
ഒരു പ്രത്യേക നഗരത്തില്‍ താമസിക്കുന്ന വ്യക്തികളുടെ ക്ഷേമത്തിന്‍റെ സമഗ്രമായ വിലയിരുത്തല്‍ നടത്തിയാണ് ജീവിത നിലവാര സൂചിക തയ്യാറാക്കിയത്. 184.8 പോയിന്‍റാണ് ഒമാന്‍ നേടിയത്. താമസക്കാർക്കും പ്രവാസികള്‍ക്കും താമസിക്കാന്‍ അനുയോജ്യമായ ഇടമാണ് ഒമാനെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
വിവിധ വിഷയങ്ങളാണ് സർവ്വെ റിപ്പോർട്ടിന് അടിസ്ഥാനമായത്. വീടിന്‍റെ വില, വാടക, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യം, യാത്രാസമയം തുടങ്ങിയവയെല്ലാം പരിഗണനയില്‍ ഉള്‍പ്പെട്ടു. ലക്‌സംബർഗ്, നെതർലൻഡ്‌സ്, ഐസ്‌ലൻഡ്, ഡെന്മാർക്, ഫിൻലൻഡ്, സ്വിറ്റ്‌സർലൻഡ് രാജ്യങ്ങളാണ് ആദ്യത്തെ ആറ് സ്ഥാനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. യുഎഇ 15 ആം സ്ഥാനത്താണ്. ഖത്തർ 19 ആം സ്ഥാനത്തും, സൗദി 32 ആം സ്ഥാനത്തുമാണ്. കുവൈറ്റിന് 45 ആം സ്ഥാനത്തെത്താനേ സാധിച്ചുളളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.