യുഎഇയുടെ വിദേശ വ്യാപാരത്തില്‍ റെക്കോർഡ് വർദ്ധന

യുഎഇയുടെ വിദേശ വ്യാപാരത്തില്‍ റെക്കോർഡ് വർദ്ധന

ദുബായ്: യുഎഇയുടെ വിദേശ വ്യാപാരത്തില്‍ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. ഇക്കൊല്ലം ആദ്യ ആറുമാസത്തിലെ എണ്ണ ഇതര വിദേശ വ്യാപാരം 1.24 ട്രില്യൻ ദിര്‍ഹത്തിലെത്തി. 2022 നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 14.4 ശതമാനമാണ് വർദ്ധനവ്. യുഎഇയ്ക്ക് സാമ്പത്തിക മേഖലയില്‍ ഗണ്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. ഈ വർഷം അവസാനത്തോടെ എണ്ണ ഇതര വ്യാപാരം 2.5 ട്രില്ല്യണ്‍ ദിർഹത്തിലെത്തുമെന്നും 2031 ഓടെ നാല് ട്രില്ല്യണ്‍ ദിർഹമെന്നതാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

കയറ്റുമതിയില്‍ 11.9 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളത്. 205 ബില്ല്യണ്‍ ദിർഹത്തിന്‍റെ കയറ്റുമതിയാണ് കഴിഞ്ഞ വർഷം നടന്നത്. പുന കയറ്റുമതിയില്‍ 9.9 ശതമാനം വളർച്ചയും ഇറക്കുമതിയില്‍ 17.5 ശതമാനം വളർച്ചയും രേഖപ്പെടുത്തി. ആഗോള തലത്തില്‍ ചൈനയാണ് യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ഇന്ത്യ, അമേരിക്ക, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.