കോണ്‍ഗ്രസിലെത്തി സഹോദരനോട് നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങി വൈ.എസ് ശര്‍മിള; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസിലെത്തി  സഹോദരനോട് നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങി വൈ.എസ് ശര്‍മിള; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ മകള്‍ വൈ.എസ് ശര്‍മിള ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

സഹോദരനും ആന്ധ്രാ മുഖ്യമന്ത്രിയുമായ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുമായി തെറ്റി തെലങ്കാന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച ശര്‍മിള ആ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നതിന് മുന്നോടിയായാണ് സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. അടുത്ത തിരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ മല്‍സരിക്കാന്‍ ശര്‍മിള തെയ്യാറെടുക്കുന്നുവെന്നാണ് സൂചന.

രാഷ്ട്രീയ ചാണക്യനായ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനിഗോലുവും ചേര്‍ന്നാണ് ശര്‍മ്മിളയെ കോണ്‍ഗ്രസിലെത്തിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇരുവരും ശര്‍മിളയുമായി പല തവണ ചര്‍ച്ച നടത്തിയിരുന്നു. തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ച് ജഗന്‍മോഹന്‍ റെഡ്ഡിയുമായി നേരിട്ട് ഏറ്റുമുട്ടാനാണ് ശര്‍മിള ഒരുങ്ങുന്നത്.

സഹോദരനുമായുള്ള അഭിപ്രായ വ്യത്യാസം മൂലം ശര്‍മിള തന്റെ പ്രവര്‍ത്തനം തെലങ്കാനയിലേക്ക് മാറ്റുകയും പിന്നീട് തെലങ്കാന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.