കുടിച്ച് തിമിര്‍ത്ത് മലയാളിയുടെ ഓണാഘോഷം: പത്ത് ദിവസത്തിനിടെ അകത്താക്കിയത് 759 കോടിയുടെ മദ്യം; ഏറ്റവുമധികം വിറ്റഴിഞ്ഞത് ജവാന്‍

കുടിച്ച് തിമിര്‍ത്ത് മലയാളിയുടെ ഓണാഘോഷം: പത്ത് ദിവസത്തിനിടെ അകത്താക്കിയത് 759 കോടിയുടെ മദ്യം; ഏറ്റവുമധികം വിറ്റഴിഞ്ഞത് ജവാന്‍

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തില്‍ റേക്കോഡ് മദ്യ വില്‍പന. പത്ത് ദിവസം കൊണ്ട് ബെവ്കോ വിറ്റഴിച്ചത് 759 കോടി രൂപയുടെ മദ്യമെന്ന് കണക്കുകള്‍. ഓണക്കാല മദ്യ വില്‍പ്പന നേട്ടം കൊയ്തപ്പോള്‍ ബെവ്കോ വഴി ഖജനാവിലേക്ക് നികുതിയിനത്തില്‍ എത്തിയത് 675 കോടി രൂപയാണ്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 59 കോടിയുടെ അധിക വില്‍പനയാണ് നടത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടര ശതമാനം അധിക വര്‍ധനവാണ് ഉണ്ടായത്. ഏറ്റവുമധികം വിറ്റുപോയത് സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന്‍ റമ്മായിരുന്നു. ആറ് ലക്ഷത്തിമുപ്പതിനായിരം ലിറ്റര്‍ ജവാനാണ് വിറ്റത്.

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റിലാണ്. ഏഴു കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഉത്രാട ദിനത്തില്‍ 116 കോടി രൂപയുടെയും അവിട്ടം ദിനത്തില്‍ 91 കോടി രൂപയുടെ മദ്യവുമാണ് വിറ്റുപോയത്. രണ്ടാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിനാണ്. ഉത്രാട ദിനത്തില്‍ ആറു ലക്ഷത്തിലധികം ആളുകളാണ് ബെവ്‌കോ ഔട്ട്‌ലെറ്റിലൂടെ മദ്യം വാങ്ങിയത്.

കൂടാതെ മദ്യം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കായി നേരത്തെ തന്നെ സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്ന ഔട്ട്‌ലെറ്റുകള്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചായിരുന്നു കച്ചവടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.