സൗദി അറേബ്യയില്‍ മഴ, നാശനഷ്ടം

സൗദി അറേബ്യയില്‍ മഴ, നാശനഷ്ടം

ജീസാന്‍: സൗദി അറേബ്യയുടെ പലഭാഗങ്ങളിലും ശക്തമായ മഴ. വിവിധ ഇടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ജീസാനിലേയും അസീറിലേയും വിവിധ ഭാഗങ്ങളിലാണ് ശക്തമായ മഴ പെയ്തത്. നാശനഷ്ടങ്ങള്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്തതും ഈ മേഖലയിലാണ്.

അതേസമയം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തവണ കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്ന് നാഷണല്‍ സെന്‍റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കി. 50 മുതല്‍ 60 ശതമാനം വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കാം.

അൽ-ഷർഖിയ,വടക്കന്‍ അതിർത്തികള്‍, അൽ-ഖാസിം, ഹായിൽ, അൽ-ജൗഫ്, തബൂക്ക്, മദീന, റിയാദ്, മക്ക മേഖലകളുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കാം. എന്നാല്‍ ജീസാന്‍, നജ്റാന്‍ മേഖലകളില്‍ മഴയില്‍ 40 ശതമാനം കുറവായിരിക്കും രേഖപ്പെടുത്തുകയെന്നും കേന്ദ്രം പറയുന്നു.

നാഷണല്‍ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ കണക്ക് അനുസരിച്ച് ഈ വർഷത്തെ വേനല്‍ക്കാലം സെപ്റ്റംബർ 22 ന് അവസാനിക്കും. രാജ്യത്തിന്‍റെ മിക്ക പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ താപനില ക്രമേണ കുറയുമെന്നും 24 ദിവസത്തിന് ശേഷം ആരംഭിക്കുന്ന ശരത്കാലം മഴക്കാലമായിരിക്കുമെന്നും എന്‍സിഎം വക്താവ് ഹുസൈൻ അൽ-ഖഹ്താനി ഒകാസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.