വിവാഹമോചിതരായ ദമ്പതികളുടെ മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ട്: സുപ്രീം കോടതി

വിവാഹമോചിതരായ ദമ്പതികളുടെ മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ട്: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ മോചിതരായ ദമ്പതികളുടെ മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് വിധി. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരമാണ് ഈ അധികാരം. വിഷയത്തില്‍ കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട ഒരുകൂട്ടം ഹർജികള്‍ പരിഗണിക്കവേയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

വിവാഹ ബന്ധം പിരിഞ്ഞവരുടെ മക്കള്‍ക്ക് പാരമ്പര്യ സ്വത്തിന് നിയമപരമായി അവകാശമുണ്ടെന്നാണ് രണ്ടംഗ ബഞ്ച് വിധി പറഞ്ഞിരിക്കുന്നത്. കീഴ്‌കോടതികള്‍ തങ്ങളുടെ മുമ്പാകെയുള്ള ഇത്തരം കേസുകളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വിവാഹ ബന്ധം നിലനില്‍ക്കുന്നതായാലും അല്ലാത്തതായാലും മക്കള്‍ക്കു മാത്രമായിരിക്കും മാതാപിതാക്കളുടെ സ്വത്തിന് അവകാശമുണ്ടായിരിക്കുകയെന്നും മറ്റ് ബന്ധുക്കള്‍ക്കൊന്നും ഉണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.