ഡിജിറ്റൽ യുഗത്തിൽ സമാധാന സംസ്കാരം പുലർത്തണം; യുഎൻ ഉന്നതതല യോ​ഗത്തിൽ വത്തിക്കാൻ

ഡിജിറ്റൽ യുഗത്തിൽ സമാധാന സംസ്കാരം പുലർത്തണം; യുഎൻ ഉന്നതതല യോ​ഗത്തിൽ വത്തിക്കാൻ

വത്തിക്കാൻ സിറ്റി: യുഎൻ ഉന്നതതല ഫോറത്തെ അഭിസംബോധന ചെയ്ത് ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാച്ച. പരിശുദ്ധ സിംഹാസനത്തിന്റെ യുഎന്നിലെ സ്ഥിരം നിരീക്ഷകനാണ് ബിഷപ്പ് കാച്ച. ഈ ഡിജിറ്റൽ യുഗത്തിൽ സമാധാനത്തിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദേഹം സംസാരിച്ചു. വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സ്വാധീനം, ഡിജിറ്റൽ സാങ്കേതിക വിദ്യകളും ഉത്തരവാദിത്തവും എന്നീ രണ്ട് വിഷയങ്ങളാണ് പ്രസം​ഗത്തിൽ ഉൾപ്പെടുത്തിയത്. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സ്വാധീനത്തെക്കുറിച്ച് സത്യസന്ധമായ വിലയിരുത്തലുകൾ നടത്താൻ യുഎൻ അംഗരാജ്യങ്ങളോട് ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാസിയ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സ്വാധീനം

ഡിജിറ്റൽ സാങ്കേതിക വിദ്യകൾ വിദ്യാഭ്യാസത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. സമാധാനാധിഷ്ഠിത മൂല്യങ്ങൾ വളർത്തിയെടുക്കാനായി സാങ്കേതിക വിദ്യയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ ബിഷപ്പ് മുന്നറിയിപ്പ് നൽകി. ഇത് സാങ്കേതിക വിജ്ഞാനം കൈമാറുന്നതിനുള്ള ഒരു ഉപകരണമായി വിദ്യാഭ്യാസത്തെ ചുരുക്കിയേക്കാമെന്ന് ബിഷപ്പ് പറഞ്‍ഞു. സമാധാന സംസ്കാരം രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾ, അധ്യാപകർ, രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ, മതസംഘടനകൾ, മറ്റ് ഗ്രൂപ്പുകൾ എന്നിവർക്കുള്ള പങ്കിനെക്കുറിച്ചും ബിഷപ്പ് സംസാരിച്ചു.

ഡിജിറ്റൽ സാങ്കേതികവിദ്യകളും ഉത്തരവാദിത്തവും

വിവിധ സംസ്കാരങ്ങൾ‌ പ്രചരിപ്പിക്കുന്നതിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ നിർണായക പങ്ക് വഹിക്കുന്നെന്ന് ബിഷപ്പ് ഊന്നിപ്പറഞ്ഞു.ആവിഷ്‌കാര സ്വാതന്ത്ര്യം സുഗമമാക്കുന്നതിനായി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോ​ഗിക്കുന്നതിന്റെ ആവശ്യകത ബിഷപ്പ് ചൂണ്ടിക്കാട്ടി. ഡിജിറ്റൽ യുഗം തെറ്റായ വിവരങ്ങളുടെ യുഗമായി മാറുന്നത് തടയാൻ സമൂഹത്തോട് ആഹ്വാനം ചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സമീപകാല വാക്കുകളും ആർച്ച് ബിഷപ്പ് ഉദ്ധരിച്ചു.

സാങ്കേതികവിദ്യ നല്ല രീതിയിൽ ഉപയോ​ഗിക്കുമ്പോൾ നന്മയുടെ ശക്തിയാകുമെന്നും സമാധാനം പുലർത്താനും ലോക സംസ്കാരം ഉയർത്താനും സാങ്കേതിക വിദ്യക്ക് സാധിക്കുമെന്നും പറഞ്ഞുകൊണ്ടാണ് ബിഷപ്പ് പ്രസം​ഗം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.