കുട്ടികളുള്ള വീടുകളില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് കളിപ്പാട്ടങ്ങള്‍. കുഞ്ഞുങ്ങളെയും രക്ഷിതാക്കളേയും ഒരുപോലെ ആകര്‍ഷിക്കുന്ന കളിപ്പാട്ടങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്.കുട്ടികളുടെ സന്തോഷങ്ങള്‍ക്കായി കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ നമ്മള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാനുണ്ട്.
ദോഷകരമല്ലെന്ന് തോന്നുന്ന പല കളിപ്പാട്ടങ്ങളിലും അവയെ മൃദുവും വഴക്കമുള്ളതുമാക്കുന്നതിനായി മാരകമായ രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്ന് നിര്‍മിച്ച കളിപ്പാട്ടങ്ങളില്‍ ന്യൂറോളജിക്കല്‍- ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും കാന്‍സറിനും പോലും കാരണമാകുന്ന് ഫ്‌ലേം റിട്ടാര്‍ഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്ന് നിര്‍മിച്ച റുബിക്‌സ് ക്യൂബുകളില്‍ പരിശോധിച്ചതില്‍ 90 ശതമാനത്തിലും വലിയ അളവില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. അവയില്‍ OtaBDE അല്ലെങ്കില്‍ DecaBDE ന്റെ സാന്നിധ്യമുണ്ട്.ഡെന്‍മാര്‍ക്ക് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം കളിപ്പാട്ടങ്ങളില്‍ 25% ഹാനീകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.കളിപ്പാട്ടങ്ങളുടെ മോടികൂട്ടാന്‍ അവയില്‍ പ്ലാസ്റ്റിസൈസേര്‍സ്, ഫ്‌ലേം റിട്ടാര്‍ഡന്റ്‌സ്, സര്‍ഫെയ്‌സ് ആകടീവ് സബ്സ്റ്റന്‍സസ്, സ്റ്റെബിലൈസേര്‍സ്, നിറം, മണം തുടങ്ങിയവയെല്ലാം ചേര്‍ത്തിട്ടുണ്ട്.
കൂടാതെ, മാരക രാസവസ്തുക്കളിലൊന്നായ ഓര്‍ത്തോ ഫ്‌ലാലെറ്റുകളും ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് ഉല്പന്നങ്ങളെ വഴക്കമുള്ളതാക്കാനാണ് ഇത് ഉപയോഗിക്കുന്നത്.ഇത്തരം വിഷവസ്തുക്കള്‍ നാഡീവ്യൂഹം, ഹോര്‍മോണ്‍ സിസ്റ്റം, പ്രത്യുല്‍പാദന വ്യവസ്ഥ, തലച്ചോറിന്റെ വികാസം എന്നിവയെ അപകടത്തിലാക്കുന്നു. 100% സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് കോട്ടണ്‍, വിഷരഹിത നിറങ്ങള്‍, കോണ്‍ ഫൈബര്‍ എന്നിവ ഉപയോഗിച്ച് നിര്‍മിച്ച കളിപ്പാട്ടങ്ങള്‍ മാത്രം വാങ്ങിക്കുക. പ്രകൃതിദത്ത റബ്ബര്‍ കളിപ്പാട്ടങ്ങളും സുരക്ഷിതമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.