ഉണ്ണി വയറ് നിറയ്ക്കാന്‍ തക്കാളി ചോറ്

ഉണ്ണി വയറ് നിറയ്ക്കാന്‍ തക്കാളി ചോറ്

കുഞ്ഞുങ്ങള്‍ക്ക് പൊതികെട്ടി വിടുന്ന അമ്മമാരെ സംബന്ധിച്ച് രാവിലെ ഒരല്‍പം സമ്മര്‍ദ്ദം തന്നെയാണ്. എന്താണ് ഇന്ന് പൊതിയില്‍ കുഞ്ഞിന് കൊടുത്ത് വിടേണ്ടത്. ഇന്ന് കൊടുത്തുവിടുന്നത് മുഴുവന്‍ കഴിക്കുമോ എന്നൊക്കെ പേടിയുള്ളവര്‍ ഉണ്ട്. കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് അവരുടെ വളര്‍ച്ചയെയും രോഗപ്രതിരോധശേഷിയേയും ബാധിക്കും.

എന്നാല്‍ സ്ഥിരമായി പലഹാരം മാത്രം കൊണ്ടു പോകുന്ന കുഞ്ഞുങ്ങള്‍ക്ക് തക്കാളി ചോറ് പരീക്ഷിക്കാവുന്നതാണ്.

ആവശ്യമായ ചേരുവകള്‍:
ബസ് മതി അരി - രണ്ട് കപ്പ്, എണ്ണ - അഞ്ച് വലിയ സ്പൂണ്‍, കടുക് - ഒരു ചെറിയ സ്പൂണ്‍, സവാള - ഒരു വലുത് (നീളത്തില്‍ അരിയണം), വറ്റല്‍ മുളക് - അഞ്ച് - ആറ് വരെയാകാം (രണ്ടായി മുറിച്ചത്), കറിവേപ്പില - നാല് തണ്ട്, വെളുത്തുള്ളി - മൂന്നല്ലി അരിഞ്ഞത്, തക്കാളി - ആറ് എണ്ണം (ചെറിയ കഷണങ്ങളാക്കിയത് ), മുളകുപൊടി - അര സ്പൂണ്‍, തിളപ്പിച്ച വെള്ളം - നാല് കപ്പ്, ഉപ്പ് ആവശ്യാനുസരണവും ചേര്‍ക്കുക.

തയ്യാറാക്കേണ്ട വിധം:
ആദ്യം ചോറ് വേവിച്ച് മാറ്റി വയ്ക്കണം.( അരി സാധാരണ ചേറുണ്ടാക്കുന്നവയോ അതല്ലെങ്കില്‍ ബസുമതി അരിയോ ആവാം). പിന്നീട് പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം സവാളയും വറ്റല്‍മുളകും കറിവേപ്പിലയും വെളുത്തുള്ളിയും ചേര്‍ത്തു വഴറ്റണം.

ഇവ മൂത്തു കഴിയുമ്പോള്‍ തക്കാളിയും ചേര്‍ത്ത് വഴറ്റിയെടുക്കണം. നന്നായി വഴന്ന ശേഷം ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കണം.ശേഷം വേവിച്ച അരി ചേര്‍ത്ത് അഞ്ച് മിനിറ്റ് വഴറ്റിയെടുക്കണം. ഇതിലേക്ക് വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ത്ത് മൂടി വച്ച് വേവിച്ച് വറ്റിയെടുക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.