ദുബായ്: യു.എ.ഇയില്‍ മലയാളികള്‍ അടക്കമുള്ളവരെ ഇരകളാക്കി ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകള്‍ വ്യാപകമാകുന്നു. ദുബായിലെ മലയാളികളടക്കമുള്ള ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വന്‍ തുകകള്‍ നഷ്ടമായി. പല ആരോഗ്യപ്രവര്‍ത്തകരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഒരു കാരണവുമില്ലാതെ പണം നഷ്ടപ്പെടുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പണം പിന്‍വലിച്ചതായുള്ള സന്ദേശം എത്തി ഞെട്ടലോടെ അക്കൗണ്ട് തുറന്നുനോക്കിയപ്പോഴാണ് സംഭവം സത്യമാണെന്ന് പലരും മനസിലാക്കിയത്. നാലായിരം ദിര്‍ഹമാണ് ഡോ. രാകേഷ് എന്നയാള്‍ക്കു നഷ്ടമായത്. ജോര്‍ദാനിലെ ഒരു റസ്റ്ററന്റിന്റെ പേരിലാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഈ റസ്റ്ററന്റിനെക്കുറിച്ച് ഇദ്ദേഹം ആദ്യമായി കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഡോ. രാകേഷ് ജോലി ചെയ്യുന്ന ക്ലിനിക്കിലെ റിസപ്ഷനിസ്റ്റിനും ക്ലിനിക്കിന്റെ കീഴിലുള്ള ഫാര്‍മസിയിലെ ജീവനക്കാരിക്കും ദുബായിലെ പ്രശസ്ത ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരടക്കമുള്ള 10 പേര്‍ക്കും പണം നഷ്ടമായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു.
അതേസമയം, ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ അന്വേഷണം നടത്തിയ റാസല്‍ഖൈമ പൊലീസിന് താമസക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍ തുക മോഷ്ടിക്കുന്ന തട്ടിപ്പുകാരുടെ സംഘത്തെ പിടികൂടാന്‍ കഴിഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള ഏഴ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ഇവരില്‍ നിന്ന് ബാങ്ക് കാര്‍ഡുകളും പണവും കണ്ടെത്തി.
സംഘം ബാങ്ക് പ്രതിനിധികളായി വേഷമിടുകയും ഫോണ്‍ കോളുകള്‍ വഴിയോ വ്യാജ വാട്‌സാപ് സന്ദേശങ്ങള്‍ വഴിയോ താമസക്കാരെ ബന്ധപ്പെട്ടാണ് തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന്, ഡേറ്റ നല്‍കിയില്ലെങ്കില്‍ അവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെടുമെന്ന് പറയുകയും ഇതോടെ ആശങ്കയിലാകുന്നവര്‍ ബാങ്ക് വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് തട്ടിപ്പുകാര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം കവരുന്നു. തങ്ങളുടെ നിക്ഷേപങ്ങള്‍ തട്ടിയെടുത്തതായുള്ള സന്ദേശമാണ് അടുത്തതായി ഇരകള്‍ക്ക് ലഭിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.