ആന വണ്ടിയിൽ മൂന്നാറ് ചുറ്റാം

ആന വണ്ടിയിൽ മൂന്നാറ് ചുറ്റാം

തിരുവനന്തപുരം: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ കുറഞ്ഞ ചെലവില്‍ യാത്രചെയ്ത് കാഴ്ചകള്‍ കാണാം. ഇന്ന് മുതലാണ് ഈ സര്‍വീസ് തുടങ്ങുന്നത്. 50 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സൗകര്യം ഉണ്ടാകും.

കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്ന് രാവിലെ ഒൻപത് മണിക്കാരംഭിക്കുന്ന സര്‍വീസ് നേരേ പോകുന്നത് ടോപ് സ്റ്റേഷനലേക്ക് ആയിരിക്കും. അവിടെ ഒരു മണിക്കൂര്‍ സമയം ചിലവഴിക്കാം. തുടര്‍ന്ന്, ബസ്, കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി, ഹണീ ട്രീ എന്നീ സ്ഥലങ്ങളിലും പിന്നീട് ബോട്ടിങ് നടത്തുന്നതിനും നിര്‍ത്തിയിടും. നാലുമണിയോടെ തിരിച്ച്‌ ഡിപ്പോയില്‍ എത്തിച്ചേരും. ഏകദേശം 80 കിലോമീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് 250 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്.

പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച്‌ ഇന്ന് മുതല്‍ 3 ദിവസം മൂന്നാറിലെ കെഎസ്‌ആര്‍ടിസി ഡിപ്പോയിലുള്ള സ്ലീപ്പര്‍ ബസുകളില്‍ താമസിക്കുന്ന സഞ്ചാരികള്‍ക്ക് യാത്ര സൗജന്യമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.