ഇംഫാല്‍: എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ (ഇജിഐ) പ്രസിഡന്റിനും മൂന്ന് അംഗങ്ങള്‍ക്കുമെതിരെ മണിപ്പൂര്‍ സര്‍ക്കാര്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തതായി മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്. കലാപത്തിനിടെ സംസ്ഥാനത്ത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് നടപടി. മണിപ്പൂരിലെ നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിനെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചു.
നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെങ്കില്‍ സ്ഥലം സന്ദര്‍ശിച്ച് അടിസ്ഥാന യാഥാര്‍ത്ഥ്യം കാണണം. എല്ലാ സമുദായങ്ങളുടെയും പ്രതിനിധികളെ കണ്ട് വസ്തുത മനസിലാക്കിയ ശേഷമേ നിങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാവു. അല്ലാത്തപക്ഷം, ചില വിഭാഗങ്ങള്‍ മാത്രം കണ്ടുമുട്ടുകയും ഒരു നിഗമനത്തിലെത്തുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ മെയ് നാലിനായിരുന്നു കുക്കി മെയ്‌തേയി വിഭാഗത്തിലുള്‍പ്പെട്ടവര്‍ തമ്മില്‍ ആഭ്യന്തര കലാപം തുടങ്ങിയത്. മണിപ്പൂരിനെ അശാന്തിയുടെ വക്കില്‍ നിന്നും കരകയറ്റാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരാണ് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ (ഇജിഐ) പ്രസിഡന്റിനും മൂന്ന് അംഗങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയത്.
സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ് മണിപ്പൂരിലെ സ്ഥിതി. ഈ സാഹചര്യത്തിനിടയില്‍, വസ്തുതാപരമായ പിശക് ഉള്‍ക്കൊള്ളുന്ന ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചാല്‍ ഇപ്പോഴത്തെ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുകയോ തീവ്രമാക്കുകയോ ചെയ്യും. സര്‍ക്കാര്‍ ഇത്തരം നടപടിയെ അപലപിക്കുകയും അവര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തെന്നുമാണ് എന്‍. ബിരേന്‍ സിങ് വിശദീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.