കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നാളെ മുതല്‍

കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നാളെ മുതല്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം നാളെ മുതല്‍ പുതിയ പ്ലാറ്റ്‌ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്‌സൈറ്റും , Ente KSRTC Neo OPRS എന്ന മൊബൈല്‍ ആപ്ലിക്കേഷനിലുമാണ് നാളെ മുതല്‍ റിസര്‍വേഷന്‍ സൗകര്യമുള്ളത്.

കെ.എസ്.ആര്‍.ടി.സിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള കരാര്‍ ഈ മാസം 30 ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനത്തിലേക്ക് മാറുന്നത്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസുകളുടെ വരുമാനവും റിസര്‍വേഷനിലൂടെ വരുന്ന വരുമാനവും കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലാണ് ലഭിക്കുന്നത്.

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകളുടെ കളക്ഷന്‍ ശേഖരിക്കുന്ന ഒരു സംവിധാനവും നിലവില്‍ ഇല്ല. ബസ് സര്‍വീസ് ആരംഭിച്ചാല്‍ പോലും പിന്നീട് വരുന്ന സ്ഥലങ്ങളില്‍ നിന്നും ലഭ്യമായ സീറ്റുകളില്‍ ബുക്കിങ് അനുവദനീയമാകുന്നു. ഇത് കാരണം യാത്രക്കാര്‍ തിരയുമ്പോള്‍ കൂടുതല്‍ ബസുകള്‍ ലഭ്യമാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ലൈവ് ടിക്കറ്റിങ് നല്‍കാനാകും വിധം ഏതാനും സര്‍വീസുകളില്‍ നടപ്പിലാക്കി വരുന്നുണ്ട്.

എസ്എംഎസ് ഡെലിവറി സിസ്റ്റത്തിന് പുറമെ വാട്‌സ്ആപ്പ് മുഖേനയും ബുക്കിങ് സംബന്ധമായ എല്ലാ സന്ദേശങ്ങളും ലഭ്യമാകും. ഓട്ടോമാറ്റിക് റീഫണ്ട് പോളിസി ആയതിനാല്‍ തന്നെ റീഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാകുന്നതിനൊപ്പം റീഫണ്ട് സ്റ്റാറ്റസ് യാത്രക്കാര്‍ക്ക് അറിയുവാനും സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.