ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം; ദുര്‍ബലരായ നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്തു

ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം; ദുര്‍ബലരായ നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്തു

പല്ലേക്കലെ: മഴ രസംകൊല്ലിയായെത്തിയ ഇന്ത്യ-നേപ്പാള്‍ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. സ്‌കോര്‍ - നേപ്പാള്‍: 230 (48.2/50), ഇന്ത്യ: 147-0 (20.1/23).

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നേപ്പാളിനു മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആദ്യ വിക്കറ്റില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓപ്പണിംഗ് സഖ്യം ഷര്‍ദുല്‍ ടാക്കൂര്‍ തകര്‍ത്തു.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും ഒരു വശത്ത് ഓപ്പണര്‍ ആസിഫ് ഷെയിഖും മറുവശത്ത് സൊംപല്‍ കാമിയും നിലയുറപ്പിച്ചതോടെ താരതമ്യേന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ നേപ്പാളിനായി.

ഇന്ത്യയ്ക്കു വേണ്ടി സിറാജും ജഡേജയും മൂന്നു വിക്കറ്റു വീതം നേടി. ഷമി, പാണ്ഡ്യ, ടാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ നേപ്പാള്‍ ബൗളര്‍മാര്‍ക്ക് ആയില്ല. എന്നാല്‍ ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറില്‍ മഴ വില്ലനായെത്തി.

തുടര്‍ന്ന് മഴ മാറി മല്‍സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം 23 ഓവറില്‍ 145 ആയി പുനര്‍നിശ്ചയിച്ചു. എന്നാല്‍ ഇരു ഓപ്പണര്‍മാരും മികച്ച രീതിയില്‍ ബാറ്റു വീശിയതോടെ കളി ഇന്ത്യക്ക് അനുകൂലമായി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ 74 റണ്‍സും ശുഭ്മാന്‍ ഗില്‍ 67 റണ്‍സും നേടി. രോഹിത് ശര്‍മയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.