കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസ്. ജെയ്ക്ക് സി. തോമസ് മണര്‍കാട് ഗവ. എല്‍പി സ്‌കൂളിലെ 72-ാം ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. പുതുപ്പള്ളിയില്‍ മാറ്റത്തിന്റെ ജനവിധിയുണ്ടാകുമെന്ന് വോട്ട് ചെയ്ത ശേഷം ജെയ്ക് സി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പുതിയ പുതുപ്പള്ളിക്കായാണ് വിധിയെഴുത്ത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയുടെ വികസനം തന്നെയാണ് ചര്‍ച്ചയായതെന്ന് ജെയ്ക് പറഞ്ഞു. പുതിയ പുതുപ്പള്ളി എന്ന ആശയമാണ് താന്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ജെയ്ക് സി. തോമസ് പറയുന്നു. ഈ ആശയത്തിന് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. വോട്ട് ചെയ്ത ശേഷം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ജെയ്ക് മണര്‍കാട് നിന്നും മറ്റ് പ്രധാനപ്പെട്ട ബൂത്തുകളും സന്ദര്‍ശിച്ച് വരികയാണ്.
രാവിലെ ഏഴിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. 25 ദിവസത്തെ പൊടിപാറുന്ന പ്രചരണങ്ങള്‍ക്കും പിന്നീടുള്ള നിശബ്ദ പ്രചരണങ്ങള്‍ക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.