യുഎഇ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആയുഷ്‌ക്കാല അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം
മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍ യുഎഇ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബെന്നി മാത്യുവിനു നല്‍കി നിര്‍വ്വഹിക്കുന്നു. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഗ്ലോബല്‍ സെക്രട്ടറി രഞ്ജിത് ജോസഫ്, ഫാ. വര്‍ഗീസ് കോഴിപ്പാടന്‍, രാജീവ് എബ്രഹാം എന്നിവര്‍ സമീപം
ദുബായ്: യുഎയില്‍ ശക്തിപ്പെട്ടു വരുന്ന കത്തോലിക്ക കോണ്‍ഗ്രസ് വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ആകുവാന്‍ എന്നും നിലകൊള്ളുമെന്ന് ബിഷപ് മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍. ദുബായ് സെയിന്റ് മേരീസ് ദേവാലയത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു എ യില്‍ നടന്ന ലൈഫ് അംഗത്വ ക്യാമ്പയിന്‍ സമാപനവും, സര്‍ട്ടിഫിക്കറ്റ് വിതരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിയുന്നു ബിഷപ്.
യുഎയില്‍ നിന്നുള്ള കത്തോലിക്കാ കോണ്‍ഗ്രസ് ഘടകങ്ങള്‍ ഒരുമിച്ച് ജോബ് പോര്‍ട്ടല്‍, ബോഡി റീപാട്രിയേഷന്‍ ഉള്‍പ്പെടെയുള്ള കെയര്‍ യൂണിറ്റുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നത് ലോകത്തിനു മാതൃകപരം ആണെന്നും ബിഷപ് പറഞ്ഞു യുഎയിലെ പത്ത് ദേവാലയങ്ങളില്‍ നിന്നും പുതുതായി അംഗത്വമെടുത്ത മുന്നൂറോളം അംഗങ്ങള്‍ ബിഷപ്പില്‍ നിന്നും അംഗത്വ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.
കത്തോലിക്ക കോണ്‍ഗ്രസ് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്രിസ്തുവിന്റെ സ്‌നേഹം പങ്കുവെച്ചു സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഉറവിടമായി ഇന്ന് ലോകത്തെ അറുപതു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ചടങ്ങില്‍ സംഘടനാ പ്രവര്‍ത്തങ്ങളില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച ബിജു പറയന്നിലത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. വിവിധ ഇടവകകളെ പ്രധിനിധികരിച്ച് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുടെ റിപ്പോര്‍ട്ട് അവതരണവും നടത്തി.
യുഎഇ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബെന്നി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ മലയാളം കമ്മ്യൂണിറ്റിയുടെ ചുമതലയുള്ള ഫാ. വര്‍ഗീസ് കോഴിപ്പാടന്‍, ഗ്ലോബല്‍ സെക്രട്ടറി രഞ്ജിത് ജോസഫ്, കണ്‍വീനര്‍ രാജീവ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
വിവിധ ഇടവകകളെ പ്രധിനിധികരിച്ച് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ജോസ് ആന്റണി, രജീഷ് കെഡി, സണ്ണി ജോണ്‍, മാത്യു പോള്‍, മനോജ് തോമസ്, ജോസഫ് കുഞ്ഞു, റോണി മാത്യു, ദീപു സെബാസ്റ്റ്യന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരണവും നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26