'കെഎസ്ആര്‍ടിസിക്ക് സര്‍വകാല റെക്കോഡ് കളക്ഷന്‍'; ഇന്നലെ മാത്രം 8.79 കോടി രൂപ

'കെഎസ്ആര്‍ടിസിക്ക് സര്‍വകാല റെക്കോഡ് കളക്ഷന്‍'; ഇന്നലെ മാത്രം 8.79 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായ സെപ്തംബര്‍ നാലിന് പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു. തിങ്കളാഴ്ച മാത്രം നേടിയത് 8,78,57891 രൂപയാണ്. ജനുവരി 16 ലെ റെക്കോര്‍ഡ് ആണ് തിരുത്തിയത്.

തെക്കന്‍ മേഖലയിലാണ് ഏറ്റവുമധികം കളക്ഷന്‍ നേടിയത്. ഇതിനു മുമ്പുളള റെക്കോര്‍ഡ് കളക്ഷന്‍ 8,48,36956 ആയിരുന്നു. ഈ ഓണക്കാലത്ത് ഓഗസറ്റ് 26 മുതല്‍ ഒക്ടോബര്‍ നാല് വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിക്ക് ലഭിച്ചത്. അതില്‍ അഞ്ച് ദിവസം വരുമാനം ഏഴ് കോടി രൂപ കടന്നു. 26 ന് 7.88 കോടി, 27 ന് 7.58 കോടി, 28 ന് 6.79 കോടി, 29 ന് 4.39 കോടി, 30 ന് 6.40 കോടി, 31 ന് 7.11 കോടി, സെപ്തംബര്‍ ഒന്നിന് 7.79 കോടി, രണ്ടിന് 7.29 കോടി, മൂന്നിന് 6.92 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.

കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റെക്കോഡ് വരുമാനം ലഭിച്ചതെന്നും ഇതിന് പിന്നില്‍ രാപകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു. ഇതിന് മുന്‍പ് 2023 ജനുവരി 16 ന് ശബരിമല സീസണില്‍ ലഭിച്ച 8.48 കോടി എന്ന റിക്കാര്‍ഡ് വരുമാനമാണ് ഇപ്പോള്‍ ഭേദിച്ചിരിക്കുന്നത് എന്നത് തിളക്കം വര്‍ധിപ്പിക്കുന്നു.

കൂടുതല്‍ ബസുകള്‍ നിരത്തില്‍ ഇറക്കി ഒന്‍പത് കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാല്‍ കൂടുതല്‍ പുതിയ ബസുകള്‍ എത്തുന്നതില്‍ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും സിഎംഡി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.