ഏഷ്യാകപ്പില്‍ ശ്രീലങ്ക സൂപ്പര്‍ ഫോറില്‍; പൊരുതി വീണ് അഫ്ഗാന്‍, ലങ്കന്‍ ജയം 2 റണ്‍സിന്

ഏഷ്യാകപ്പില്‍ ശ്രീലങ്ക സൂപ്പര്‍ ഫോറില്‍; പൊരുതി വീണ് അഫ്ഗാന്‍, ലങ്കന്‍ ജയം 2 റണ്‍സിന്

നിര്‍ണായക മല്‍സരത്തില്‍ അഫ്ഗാനെ കീഴടക്കി ശ്രീലങ്ക സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് യോഗ്യത നേടി. ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 37.4 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി.

സൂപ്പര്‍ ഫോര്‍ യോഗ്യത കൈവരിക്കുന്നതിന് അഫ്ഗാനിസ്ഥാന് 37.1 ഓവറില്‍ ലക്ഷ്യത്തിലെത്തണമായിരുന്നു. എന്നാല്‍ 38ാം ഓവര്‍ ആദ്യ ബോളില്‍ തന്നെ മുജീബ് ഉള്‍ റഹ്‌മാനെ സദീര സമരവിക്രമയുടെ കൈയിലെത്തിച്ച് ദനഞ്ജയ ഡിസില്‍വ അഫ്ഗാന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.

നാലാം ബോളില്‍ ഫസല ഫറൂഖിയെ വിക്കറ്റിനു മുന്നില്‍ കുടുക്കി ദനഞ്ജയ ഡിസില്‍വ ലങ്കയ്ക്ക് അപ്രതീക്ഷിത വിജയവും സുപ്പര്‍ ഫോര്‍ ടിക്കറ്റും സമ്മാനിച്ചു.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് കുശാല്‍ മെന്‍ഡിസിന്റെ മികച്ച ഇന്നിംഗ്‌സാണ്. 84 പന്തില്‍ നിന്ന് 92 റണ്‍സ് നേടിയ കുശാലിനെ റഷീദ് ഖാന്‍ റണ്ണൗട്ടാക്കുകയായിരുന്നു.

മെന്‍ഡിസിനു പുറമെ ചരിത് അസലംഗ (36), ദുനിത് വെല്ലാലഗെ (33), മഹീഷ് തീക്ഷണ എന്നിവരും മികച്ച സംഭാവന നല്‍കി. അഫ്ഗാനു വേണ്ടി ഗുല്‍ബാദിന്‍ നായിബ് നാലു വിക്കറ്റും റഷീദ് ഖാന്‍ രണ്ടു വിക്കറ്റും നേടി.

37.1 ഓവറില്‍ 292 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനു തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. എന്നാല്‍ തുടര്‍ന്നെത്തിയ ബാറ്റര്‍മാരെല്ലാം മികച്ച രീതിയില്‍ ബാറ്റു ചെയ്തതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു.

ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്നു കരുതിയ ടോട്ടലിലേക്ക് അടുപ്പിച്ചത് 32 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ മുഹമ്മദ് നബിയുടെ ഇന്നിംഗ്‌സാണ്.

ഹഷ്മത്തുള്ള ഷാഹിദി 66 പന്തില്‍ നിന്നു 59 റണ്‍സും, രഹ്‌മത്ത് ഷാ 40 പന്തില്‍ നിന്നും 45 റണ്‍സും നേടി.

37ാം ഓവറിലെ മൂന്നു ബൗണ്ടറി അടക്കം അവസാനനിമിഷങ്ങളില്‍ ആഞ്ഞടിച്ച റഷീദ് ഖാന്‍ 16 പന്തില്‍ നിന്നും 27 റണ്‍സുമായി പുറത്താകാതെ നിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.