ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. പ്രഥമ വനിത ജില്‍ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബൈഡന്റെ ഇന്ത്യയിലേക്കുള്ള വരവില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ നിഷേധിച്ച് യുഎസ് പ്രസിഡന്റ് എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രസിഡന്റ് ജോ ബൈഡന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സെപ്റ്റംബര്‍ ഏഴിന് ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നും സെപ്റ്റംബര്‍ എട്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രയെ ഉറ്റുനോക്കുകയാണെന്ന് ബൈഡനും പ്രതികരിച്ചിരുന്നു.
സെപ്റ്റംബര്‍ ഒന്‍പത്, പത്ത് തിയതികളില്‍ ഡല്‍ഹിയില്‍വച്ചാണ് ജി-20 ഉച്ചകോടി നടക്കുന്നത്. അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്‍ഡോനീഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സികോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി20 അംഗങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.