ന്യൂഡല്‍ഹി: പ്രമുഖ വിമാന കമ്പനികളായ എയര്‍ ഏഷ്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസും ലയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഏഷ്യ, ഗള്‍ഫിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും രാജ്യാന്തര സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലയിപ്പിക്കുന്നതു വഴി വലിയ വളര്‍ച്ചയ്ക്കാണ് വഴിയൊരുങ്ങുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
മാറ്റത്തിന്റെ പുതിയ മാര്‍ഗരേഖയും അവതരിപ്പിച്ചു. മാര്‍ഗരേഖ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും എയര്‍ ഏഷ്യയുടെയും മാനേജിങ് ഡയറക്ടര്‍ അലാക് സിങ് കഴിഞ്ഞ ദിവസം രണ്ട് വിമാനക്കമ്പനികളിലെയും ഉദ്യോഗസ്ഥരുമായി പങ്കുവച്ചു. ഇപ്പോള്‍ നിരന്തരമായി യാത്രക്കാരുടെ പഴി കേള്‍ക്കുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ലയനത്തിലൂടെയെങ്കിലും പരിഹാരം കണ്ടെത്താനാകും എന്നാല്‍ വിലയിരുത്തല്‍.
എയര്‍ ഇന്ത്യ എക്‌സ്പ്രസിലേക്കും എയര്‍ ഏഷ്യ ഇന്ത്യയിലേക്കുമുളള ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് സംയോജിത വെബ്‌സൈറ്റായ airindiaexpress.com വഴി സ്വന്തമാക്കാനുള്ള സംവിധാനം നേരത്തെ അവതരിപ്പിച്ചിരുന്നു. ഇരു കമ്പനികളുടെയും കസ്റ്റമര്‍ കെയര്‍ സേവനങ്ങളും സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകളും പൊതുവായി മാറിക്കഴിഞ്ഞു.
പുതിയ സാധ്യതകള്‍ക്ക് വഴിതുറക്കുകയും ഊഷ്മളവും അര്‍ഥവത്തുമായ ബന്ധങ്ങള്‍ സൃഷ്ടിക്കുകയുമാണ് മാര്‍ഗരേഖയുടെ അടിസ്ഥാനമെന്ന് മാനേജിങ് ഡയറക്ടര്‍ അലോക് സിങ് പറഞ്ഞു. ഇരു വിമാനക്കമ്പനികളും തമ്മിലുള്ള ലയനത്തിന്റെ പിന്‍ബലത്തില്‍ ആഭ്യന്തര വിപണിയിലും രാജ്യാന്തര മേഖലയിലും സാധ്യതകള്‍ തേടും. എല്ലാ മേഖലകളിലും മികവുമായി ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡ് ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.