പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ഭൂരിപക്ഷത്തെച്ചൊല്ലി തര്‍ക്കം; കാലടിയില്‍ ഒരാള്‍ക്ക് വെട്ടേറ്റു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ഭൂരിപക്ഷത്തെച്ചൊല്ലി തര്‍ക്കം; കാലടിയില്‍ ഒരാള്‍ക്ക് വെട്ടേറ്റു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കാലടി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം കാലടിയില്‍ ഒരാള്‍ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി ദേവസിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലയ്ക്ക് പരിക്കേറ്റ ജോണ്‍സന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം ഉടലെടുത്തിരുന്നു. ലോറി ഡ്രൈവറായ ജോണ്‍സനും ഇത് സംബന്ധിച്ച തര്‍ക്കത്തില്‍ പങ്കാളിയായിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ പൊതിയക്കരയില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ജോണ്‍സനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണ്‍സന് ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.