പ്രത്യേക പാര്‍ലമെന്റ് സമ്മേളനം: പ്രധാന മന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

 പ്രത്യേക പാര്‍ലമെന്റ് സമ്മേളനം: പ്രധാന മന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് അയച്ചു. ഇന്ത്യ മുന്നണിയെ പ്രതിനിധീകരിച്ചാണ് സോണിയ ഗാന്ധി കത്തെഴുതിയത്.

വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകളുടെ നിലവിലെ സാഹചര്യം, അദാനി വിഷയം എന്നിവയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ടാണ് കത്ത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുത്താല്‍ ശക്തമായി പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. ഈ മാസം 18 ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലെ അജണ്ടകള്‍ വ്യക്തമായതിന് ശേഷം യോജിച്ച പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.

അജണ്ടകള്‍ എന്താണെന്ന് അറിയാതെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തേണ്ടതില്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ പേര് പേര് ഭാരതമെന്നാക്കി മാറ്റല്‍ തുടങ്ങി കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഏകപക്ഷീയമായ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഇന്നലെ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ ധാരണയായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.