ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ഈ മാസം എട്ടു മുതല്‍ പത്തു വരെ ട്രെയിന്‍ സര്‍വീസുകള്‍ പുലര്‍ച്ചെ നാലിന് ആരംഭിക്കുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
എല്ലാ ലൈനുകളിലും ട്രെയിനുകള്‍ രാവിലെ ആറു വരെ 30 മിനിറ്റ് ആവൃതിയില്‍ ഓടുമെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനുശേഷം, മെട്രോ ട്രെയിനുകള്‍ ദിവസം മുഴുവന്‍ സാധാരണ ടൈംടേബിള്‍ പിന്തുടരും. ചില സുരക്ഷാ കാരണങ്ങളാല്‍ ഒന്‍പത്, പത്ത് തീയതികളില്‍ സുപ്രീം കോടതി മെട്രോ സ്റ്റേഷന്‍ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും അടച്ചിടുമെന്നും ഡിഎംആര്‍സി അറിയിച്ചു.
സുപ്രീം കോടതി മെട്രോ സ്റ്റേഷന്‍ ഒഴികെയുള്ള എല്ലാ മെട്രോ സ്റ്റേഷനുകളും ഈ മാസം എട്ട് മുതല്‍ പത്ത് വരെ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും.വിവിഐപി പ്രതിനിധികളുടെ സഞ്ചാരം സുഗമമാക്കുന്നതിന്, ചില സ്റ്റേഷനുകളിലെ പ്രവേശനവും പുറത്തുകടക്കലും ഹ്രസ്വകാലത്തേക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കാമെന്നും ഡിഎംആര്‍സി അറിയിച്ചു.
സുപ്രീം കോടതി, പട്ടേല്‍ ചൗക്ക്, രാമകൃഷ്ണ ആശ്രമ മാര്‍ഗ് മെട്രോ സ്റ്റേഷന്‍ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും പാര്‍ക്കിങ് ലഭ്യമാണ്. മെട്രോ സര്‍വീസുകളുടെ സുഗമമായ നടത്തിപ്പില്‍ സഹകരിക്കാനും സ്റ്റേഷന്‍ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും യാത്രക്കാരോട് ഡിഎംആര്‍സി അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.