അഞ്ച് സംസ്ഥാനങ്ങളിലേക്കും പിന്നാലെ ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ്: ഇന്ധന വില കുറയ്ക്കാനൊരുങ്ങി കേന്ദ്രം

അഞ്ച് സംസ്ഥാനങ്ങളിലേക്കും പിന്നാലെ ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ്: ഇന്ധന വില കുറയ്ക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജസ്ഥാന്‍, ഛത്തിസ്ഖട്ട്, മധ്യപ്രദേശ്, തലങ്കാന, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും 2024 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ഇന്ധന വില കുറയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ദീപാവലി സമ്മാനമായി ഇത് പ്രഖ്യാപിക്കാനാണ് നീക്കം.

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് മൂന്ന് മുതല്‍ അഞ്ച് രൂപ വരെ കുറച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ധന വിലയിലുള്ള എക്സൈസ് തീരുവയില്‍ കുറവ് വരുത്താനാണ് സാധ്യത. നിലവില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിരിക്കുന്നതിനാല്‍ എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ സാധ്യതയില്ല.

എന്നിരുന്നാലും 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ ശക്തമായ ലാഭം കണക്കിലെടുത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് കേന്ദ്രം 200 രൂപ കുറച്ചിരുന്നു. പിന്നാലെ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയും കുറച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.