കുട്ടന്‍തറപ്പേല്‍ യൗസേപ്പച്ചന്റെ 66ാമത് ചരമവാര്‍ഷികവും ശ്രാദ്ധവും

കുട്ടന്‍തറപ്പേല്‍ യൗസേപ്പച്ചന്റെ 66ാമത് ചരമവാര്‍ഷികവും ശ്രാദ്ധവും

പാലാ: കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ കുട്ടന്‍ തറപ്പേല്‍ യൗസേപ്പച്ചന്റെ 66 ാമത് ചരമവാര്‍ഷികവും ശ്രാദ്ധവും നാളെ നടത്തും. രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാനയും വചനസന്ദേശവും ഉണ്ടായിരിക്കും. വികാരി ജനറാള്‍ റവ ഫാ. ജോസഫ് കണിയോടിക്കല്‍ കാര്‍മികത്വം വഹിക്കും.

ഉച്ചയ്ക്ക് 12 ന് നാമകരണ പ്രാര്‍ത്ഥനയും കബറിടത്തിങ്കല്‍ ഒപ്പീസും ശ്രാദ്ധ വെഞ്ചരിപ്പും പാലാ ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ കാര്‍മികത്വത്തില്‍ ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. ജോസഫ് മുളഞ്ഞനാല്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26