അബുദാബി: 65ടണില്‍ കൂടുതൽ ഭാരമുള്ള വാഹനം റോഡുകളില്‍ ഓടുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് യുഎഇ പ്രധാന മന്ത്രി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2024ഓടെയാണ് ഇത് പ്രാബല്യത്തില്‍ വരിക. യുഎഇ കാബിനറ്റ് അംഗീകരിച്ച വാഹനഭാരം നിയന്ത്രിക്കുന്ന ഫെഡറല്‍ നിയമത്തിന്റെ ഭാഗമാണിത്. രാജ്യത്തിന്റെ ഉന്നത നിലവാരമുള്ള സൗകര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് തീരുമാനമെന്ന് അദ്ദേഹം ഷൈഖ് റാഷിദ് അല്‍ മക്തൂം പറഞ്ഞു.
രാജ്യത്തെ ഫെഡറല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച വാര്‍ഷിക പ്രകടനം കാഴ്ചവെക്കുന്നതിലൂടേയും, മികച്ച നേട്ടങ്ങളും കാഴ്ചവെക്കുന്നതിലൂടെയും പാരിതോഷികവും ഇന്‍സെന്റീവ്‌സും നല്‍കാനും പദ്ധതിയുണ്ട്. കൂടാതെ വെള്ളത്തിനും വൈദ്യുതിയ്ക്കും ഒരു ഫെഡറല്‍ റെഗുലേറ്റര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.