പി.വി അന്‍വര്‍ ഗുരുതര ക്രമക്കേട് കാട്ടിയതായി റിപ്പോര്‍ട്ട്; 15 ഏക്കര്‍ ഭൂമി ഏറ്റെടുക്കാമെന്നും നിര്‍ദേശം

പി.വി അന്‍വര്‍ ഗുരുതര ക്രമക്കേട് കാട്ടിയതായി റിപ്പോര്‍ട്ട്; 15 ഏക്കര്‍ ഭൂമി ഏറ്റെടുക്കാമെന്നും നിര്‍ദേശം

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഭൂമിയിടപാടില്‍ ഗുരുതര കണ്ടെത്തലുമായി താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ്.

ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നാണ് ഓതറൈസിഡ് ഓഫീസറുടെ റിപ്പോര്‍ട്ട്. പി.വി അന്‍വറിന് എതിരായ മിച്ചഭൂമി കേസില്‍ താമരശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് നടത്തിയ സിറ്റിങിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പി.വി എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാന്‍ വേണ്ടിയാണെന്നാണ് കണ്ടെത്തല്‍. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചതിലും ചട്ട ലംഘനമുണ്ട്.

ഭൂഉടമ്പടി രേഖ വാങ്ങേണ്ടത് പങ്കാളികളില്‍ ഒരാളുടെ പേരിലാണ്. എന്നാല്‍ സ്റ്റാംപ് പേപ്പര്‍ വാങ്ങിയത് മൂന്നാം കക്ഷിയുടെ പേരിലാണെന്നാണ് കണ്ടെത്തിയത്. പാര്‍ട്ണര്‍ഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്ടിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണിത്.

അന്‍വറിന്റെ കൈയിലുള്ള 15 ഏക്കര്‍ മിച്ച ഭൂമിയായി ഏറ്റെടുക്കാമെന്നും ഓതറൈസിഡ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്മേല്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ അന്‍വറിനും പരാതിക്കാരന്‍ ഷാജിക്കം ഏഴ് ദിവസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.