കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പുതുപ്പള്ളി അങ്കത്തില്‍ മിന്നുന്ന വിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍.
എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ ജെയ്ക്ക് സി.തോമസിനെക്കാള്‍ 40,478 വോട്ടിന്റെ ഭൂരിപക്ഷമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍കൂടിയായ ചാണ്ടി ഉമ്മന്‍ നേടിയത്. അവസാന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഭൂരിപക്ഷത്തില്‍ നേരിയ മാറ്റമുണ്ടാകാം.
അവസാന ഘട്ടത്തില്‍ യുഡിഎഫ് നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് പുതുപ്പള്ളിക്കാര്‍ തങ്ങളുടെ പ്രിയ കുഞ്ഞൂഞ്ഞിന്റെ മകന്‍ ചാണ്ടിക്കുഞ്ഞിന് നല്‍കിയത്.
അമ്പത്തിമൂന്ന് വര്‍ഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ വിജയം. 2011 ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷമാണ് മകന്‍ മറികടന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക്് സി.തോമസിന് ഹാട്രിക് തോല്‍വിയായി മാറി തിരഞ്ഞെടുപ്പ് ഫലം. 2016 ലെയും 2021 ലെയും തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു. ആകെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
വോട്ടെണ്ണല്‍ പൂര്‍ത്തിയായ എല്ലാ പഞ്ചായത്തുകളിലും വമ്പന്‍ വിജയമാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ സ്വന്തം പഞ്ചായത്തായ മണര്‍കാടും ചാണ്ടി ഉമ്മന്‍ തന്നെയാണ് ആധിപത്യം നിലനിര്‍ത്തിയത്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയ മന്ത്രി വി.എന്‍ വാസവന്റെ ബൂത്തിലും ചാണ്ടി ഉമ്മനായിരുന്നു മുന്നില്‍.
സിപിഎമ്മിനേക്കാള്‍ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്. കേന്ദ്ര മന്ത്രിമാരെ വരെ ഇറക്കി വന്‍ പ്രചാരണമാണ് ബിജെപി മണ്ഡലത്തില്‍ നടത്തിയതെങ്കിലും മുന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ പോലും പെട്ടിയിലാക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിനായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.