എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തീർക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തീർക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഛത്തര്‍പൂര്: മധ്യപ്രദേശിലെ ഛത്തര്‍പൂരിലെ ഗ്രാമത്തില്‍ മുനേന്ദ്ര രജപുത് എന്ന 35 കാരനായ കര്‍ഷകൻ ആത്മഹത്യ ചെയ്തു. വൈദ്യുതി വിതരണ കമ്പനി ഉപദ്രവിച്ചുവെന്ന കാരണത്താലാണ് ആത്മഹത്യ. തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്നും മൃതദ്ദേഹം സര്‍ക്കാരിന് കൈമാറണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പെഴുതിയാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.

കൂടാതെ 'വലിയ രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും അഴിമതികള്‍ നടക്കുമ്പോൾ, സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അവര്‍ വായ്പയെടുക്കുകയാണെങ്കില്‍, തിരിച്ചടയ്ക്കാന്‍ മതിയായ സമയം ലഭിക്കുന്നു അല്ലെങ്കില്‍ വായ്പ എഴുതിത്തള്ളുന്നു. എന്നാല്‍ ഒരു ദരിദ്രന്‍ ചെറിയ തുക എടുക്കുകയാണെങ്കില്‍ പോലും എന്തുകൊണ്ടാണ് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തത് എന്ന് സര്‍ക്കാര്‍ ഒരിക്കലും അദ്ദേഹത്തോട് ചോദിക്കില്ല. പകരം പരസ്യമായി അപമാനിക്കപ്പെടുന്നു, '' ആത്മഹത്യ കുറിപ്പില്‍ അദ്ദേഹം പറയുന്നു. മഹാമാരിയെ തുടര്‍ന്ന് വൈദ്യുതി വിതരണ കമ്പനി ഉദ്യോഗസ്ഥര്‍ 87,000 രൂപ വൈദ്യുതി കുടിശ്ശിക വരുത്തി അദ്ദേഹത്തിന്റെ മാവ് മില്ലും മോട്ടോര്‍ സൈക്കിളും കണ്ടുകെട്ടിയതായി കര്‍ഷകന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. വൈദ്യുത ബില്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ രജപുതിന്റെ വിള നശിച്ചു. പിന്നീട് 87,000 രൂപ കുടിശ്ശികയായതായി ഡിസ്‌കോം നോട്ടീസ് അയച്ചതായും കര്‍ഷകന്റെ കുടുംബം പറഞ്ഞു.

ഇത് മുനേന്ദ്ര രജപുത് നെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇനി എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയാണ് കുടുംബാഗങ്ങൾ. ദിനംപ്രതി നടക്കുന്ന കർഷക ആത്മഹത്യകളിൽ ഒന്ന് മാത്രം ആണ് ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.