വിശ്വാസം ചവിട്ടി മെതിക്കുമ്പോള്‍ സംരക്ഷകരായി എത്തുന്ന സീ ന്യൂസ് ലൈവിന്റെ ഇടപെടല്‍ അഭിമാനകരം: മാര്‍ ജോസഫ് പാംപ്ലാനി

വിശ്വാസം ചവിട്ടി മെതിക്കുമ്പോള്‍ സംരക്ഷകരായി എത്തുന്ന സീ ന്യൂസ് ലൈവിന്റെ ഇടപെടല്‍ അഭിമാനകരം: മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി: വിശ്വാസം ചവിട്ടി മെതിക്കുമ്പോള്‍ സംരക്ഷകരായി എത്തുന്ന സീ ന്യൂസ് ലൈവിന്റെ പ്രവര്‍ത്തനം അഭിമാനകരമാണെന്ന് കെസിബിസി മീഡിയാ കമ്മീഷന്‍ അധ്യക്ഷനും തലശേരി ആര്‍ച്ച് ബിഷപുമായ മാര്‍ ജോസഫ് പാംപ്ലാനി. സീ ന്യൂസ് ലൈവ് ലോഞ്ചിങ്ങിന്റെ മൂന്നാം വാര്‍ഷികമാഘോഷിക്കുന്നതിനൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി ഒരു ദിവസവും മുടങ്ങാതെ 365 വൈദികര്‍ സീ ന്യൂസ് ലൈവിനു വേണ്ടി ദിവ്യബലി അര്‍പ്പിച്ചു. ആ വൈദികരെ ആദരിക്കാനും 'ഗിീം വേല ജീിശേളള ' (മാര്‍പാപ്പയെ അറിയുക) എന്ന ക്വിസ് പരിപാടിയുടെ വിജയികളെ പ്രഖ്യാപിക്കുന്നതിനുമായി കൂടിയ സൂം മീറ്റിങ്ങില്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.

2020 സെപ്റ്റംബര്‍ എട്ടിന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ആശിര്‍വദിച്ച് കെ.സി ജോണ്‍ കല്ലുപുരയ്ക്കലാണ് സീ ന്യൂസ് ലൈവിന്റെ ട്രയല്‍ റണ്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. 2021 മെയ് 22നായിരുന്നു സീ ന്യൂസ് ലൈവിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

സത്യാനന്തര കാലഘട്ടത്തില്‍ സത്യം മൂടിവെയ്ക്കാനുള്ള പ്രവണതയ്‌ക്കെതിരെ സത്യത്തിന്റെ സാക്ഷികയാവാന്‍ ഒരു കൂട്ടം പ്രവാസികള്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഒരുമനസോടെ ഒത്തുക്കൂടിയപ്പോള്‍ പിറവിയെടുത്ത സ്ഥാപനമാണ് സീന്യൂസ് ലൈവ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ സമാനതകളില്ലാതെ ഈ സ്ഥാപനം വളര്‍ന്നതിന് പിന്നില്‍ ദൈവത്തിന്റെ സവിശേഷമായ പരിപാലനമുണ്ട്. കൂട്ടായ്മയുടെ സ്ഥാപനമായി തുടക്കമിട്ട സ്ഥാപനം ഇന്ന് മാധ്യമ രംഗത്ത് ശക്തമായ മുന്നേറ്റം നടത്തുന്നു.

ഒരു മാസത്തില്‍ ഒരു കോടിയിലധികം വായനക്കാര്‍ ഉള്ള മാധ്യമ സ്ഥാപനമായി വളരുവാന്‍ സീ ന്യൂസ് ലൈവ് കൈവരിച്ചത് വലിയ നേട്ടമാണ്. കഴിഞ്ഞ ഒരു വര്‍ഷം എല്ലാ ദിവസവും സീ ന്യൂസിനെ ഓര്‍ത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പങ്കാളികളായ എല്ലാ വൈദികര്‍ക്കും ആര്‍ച്ച് ബിഷപ് ആശംസകള്‍ അറിയിച്ചു.

ലോക ചരിത്രത്തില്‍ തന്നെ എല്ലാ മാര്‍പാപ്പമാരുടെയും പരിചയപ്പെടുത്തുന്ന രീതിയില്‍ സീ ന്യൂസ് ലൈവ് നടത്തിയ ക്വിസ് പരിപാടി ഏറെ ശ്രദ്ധേയമാണ്. നന്മ ലോകത്തിന്റെ അതിരുകളോളം എത്തിക്കാന്‍ സീ ന്യൂസ് ലൈവിന് കഴിഞ്ഞുവെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ലോകമമെമ്പാടുമുള്ള വായനക്കാര്‍ക്കിടയില്‍ സീ ന്യൂസ് ലൈവ് നടത്തിയ മാധ്യമ ഇടപെടല്‍ അഭിനന്ദനീയമാണെന്നു സീറോ മലബാര്‍ മീഡിയാ കമ്മീഷന്‍ സെക്രട്ടറിയും സഭയുടെ പി.ആര്‍.ഒയുമായ ഫാ. ആന്റണി വടക്കേക്കര അഭിപ്രായപ്പെട്ടു.

ഇന്നത്തെ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ദിശാബോധം നല്കുന്നതില്‍ സീ ന്യൂസ് ലൈവ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയവും അഭിനന്ദനീയവുമാണ്. ആധുനീക സമൂഹത്തില്‍ വാര്‍ത്താ വിതരണം, സംസ്‌കാരിക പരിപോഷണം, പൊതുബോധ രൂപീകരണം എന്നിവയില്‍ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്.

മാധ്യമങ്ങളുടെ സാധ്യതകളെ സുവിശേഷ വത്കരണത്തിനായി ഉപയോഗിച്ചില്ലെങ്കില്‍ സഭ അവളുടെ നാഥന്റെ മുമ്പില്‍ കുറ്റക്കാരിയായി വിധിക്കപ്പെടുമെന്ന് 1976 ലെ അപ്പോസ്‌തോലിക പ്രബോധനത്തില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെയാണ് സീ ന്യൂസ് ലൈവ് പോലുള്ള മാധ്യമങ്ങളുടെ പ്രസക്തി.


മാധ്യമങ്ങളുടെ അമിത സ്വാതന്ത്ര്യവും ഭരണകൂട അടിച്ചമര്‍ത്തലുകളും ഒരുപോലെ അപകടകരമാണ്. പല മാധ്യമങ്ങളും വിദ്വേഷം, വിശ്വാസ വിരുദ്ധത എന്നിവ പരത്തുന്നുണ്ട്. ഈ സാഹച്യത്തില്‍ നീതിയിലും സ്‌നേഹത്തിലും അധിഷ്ഠിതതമായി നിലകൊള്ളുന്ന സീ ന്യൂസ് ലൈവിന്റെ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. സാമൂഹ്യ സമ്പര്‍ക്ക മാധ്യമത്തിലൂടെ വലിയ ഇടപെടല്‍ നടത്തുന്ന സീന്യൂസിന് എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നതായും ഫാ. ആന്റണി വടക്കേക്കര കൂട്ടിച്ചേര്‍ത്തു.

'Know the Pontiff ' (മാര്‍പാപ്പായെ അറിയുക) എന്ന ക്വിസ് മത്സരത്തിന്റെ വിജയികളെ ചടങ്ങില്‍ ബിഷപ് മാര്‍ ആന്റണി പ്രിന്‍സ് പ്രഖ്യാപിച്ചു. 10 വയസ് മുതല്‍ 17 വരെയും കാറ്റഗറി എയും, 18 മുതല്‍ 35 വരെ കാറ്റഗറി ബിയും, 35 വയസിന് മുകളിലോട്ട് കാറ്റഗറി സിയുമായിട്ടായിരുന്നു മത്സരം നടന്നത്.

വിജയികള്‍ ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില്‍. കാറ്റഗറി എ വിഭാഗത്തില്‍ ജെയ്‌സ് ജോസഫ്(ഇന്ത്യ), അന്ന മരിയ ബിനു (ഇന്ത്യ), ആഷിഷ് ജോസഫ്( ഇന്ത്യ). കാറ്റഗറി ബി വിഭാഗത്തില്‍ ജിസ ജോര്‍ജ്( ഇന്ത്യ), ഡാരിസ് അഗസ്റ്റിന്‍( ഇസ്രയേല്‍), ലിജിയ ജോസ് (യുഎഇ). കാറ്റഗി സി വിഭാഗത്തില്‍ ത്രേസ്യാമ്മ ജോര്‍ജ്( ഇന്ത്യ), ഷിജു ആന്റണി (ഒമാന്‍), ഫേബിയസ് മൊണാലിസ (ഇന്ത്യ).

വിവിധ കാറ്റഗറികളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് വര്‍ഗീസ് തോമസ് (യു.എ.ഇ), സെലിന്‍ പോള്‍സണ്‍ (യു.എ.ഇ), ജോജോ കച്ചറമറ്റം (യു.എ.ഇ), അഗസ്റ്റിന്‍ ജോസഫ് (യു.എ.ഇ), വിപിന്‍ വര്‍ഗീസ് (യു.എ.ഇ), മനോജ് തോമസ് (യു.എ.ഇ), ഇസ്രായേല്‍ എക്‌സിക്യൂട്ടീവ്‌സ് തുടങ്ങിയവാണ്.

ഓസ്‌ട്രേലിയന്‍ ടീമിന്റെ ആമുഖ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് ദീപിക ബാലജനസഖ്യം ഡയറക്ടര്‍ ഫാ.റോയി കണ്ണന്‍ചിറ നേത്യത്വം നല്‍കി. ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ (പുനലൂര്‍), ഫാ. ആല്‍ബിന്‍ വരകുകാലായില്‍ (സി.എസ്.ടി), ഫാ. പ്രദീപ് കള്ളിയത്ത് (ഒ.എഫ്.എം ഇസ്രായേല്‍), ഫാ.തോമസ് മണ്ണിതോട്ടം (ബത്തേരി ഭദ്രാസനം), ഫാ.ജോ ഇരുപ്പകാട്ട് (ന്യൂഡല്‍ഹി), ഫാ. ജോമോന്‍ മൂലേശേരി വിസി (ലണ്ടന്‍), ഫാ. ജോജി കാക്കരമറ്റം (തലശേരി), ഫാ. ജിന്‍സ് കണ്ണംകുളം (ബെല്‍ജിയം), സീറോ മലബാര്‍ സഭ വക്താവ് ഡോ. കൊച്ചുറാണി ജോസഫ്, സീ ന്യൂസ് ലൈവ് അഡൈ്വസറി എഡിറ്റര്‍ പ്രകാശ് ജോസഫ് (ഓസ്‌ട്രേലിയ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സീ ന്യൂസ് ലൈവ് സിഇഒ ലിസി.കെ. ഫെര്‍ണാണ്ടസ് ആമുഖ സന്ദേശവും ചീഫ് എഡിറ്റര്‍ ജോ കാവാലം സ്വാഗതവും ദുബായ് എക്‌സിക്യൂട്ടീവ് അംഗം സെലിന്‍ പോള്‍സണ്‍ കൃതജ്ഞതയും രേഖപ്പെടുത്തി. സീ ന്യൂസ് ലൈവ് ഇംഗ്ലീഷ് പോര്‍ട്ടല്‍ ചീഫ് എഡിറ്റര്‍ സോണി മനോജ് പരിപാടിയുടെ അവതാരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.