ദുബായില്‍ നടുറോഡില്‍ ബൈക്കില്‍ അഭ്യാസപ്രകടനവുമായി മൂന്നു യുവതികള്‍; നടപടിയെടുത്ത് പൊലീസ്

ദുബായില്‍ നടുറോഡില്‍ ബൈക്കില്‍ അഭ്യാസപ്രകടനവുമായി മൂന്നു യുവതികള്‍; നടപടിയെടുത്ത് പൊലീസ്

ദുബായ്: ദുബായിലെ റോഡില്‍ മോട്ടോര്‍ ബൈക്കില്‍ അഭ്യാസം നടത്തിയ മൂന്ന് യുവതികള്‍ അറസ്റ്റില്‍. ബൈക്കിന് മുകളില്‍ കയറി നിന്നും ഹാന്‍ഡില്‍ ഉപയോഗിക്കാതെയുമുള്ള പ്രകടനമാണ് യുവതികളുടെ അറസ്റ്റിലേക്കു നയിച്ചത്. അപകടമുണ്ടാക്കുംവിധം അശ്രദ്ധമായി വാഹനമോടിച്ചതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായതോടെയാണ് അറസ്റ്റ്.

ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് മൂന്നു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. തിരിച്ചറിയില്ലെന്ന് കരുതി ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നെങ്കിലും പൊലീസ് മൂവരെയും കണ്ടെത്തി.

അറസ്റ്റിലായ യുവതികളെ ചോദ്യം ചെയ്യുകയും അപകടകരമാംവിധം വാഹനമോടിച്ചതായി സമ്മതിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ജീവന്‍ അപകടപ്പെടുത്തുന്ന വിധത്തില്‍ വാഹനമോടിക്കുന്നത് ഉള്‍പ്പെടെ ഒട്ടേറെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കാണ് കേസെടുത്തത്. 2,000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ 23 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തി. ഒപ്പം മോട്ടോര്‍ സൈക്കിളുകള്‍ രണ്ട് മാസത്തേക്ക് പൊലിസ് കണ്ടുകെട്ടുകയും ചെയ്തു. യുഎഇ ട്രാഫിക് നിയമമനുസരിച്ച് പിടിച്ചെടുത്ത വാഹനം വീണ്ടെടുക്കുന്നതിന് ഏകദേശം 50,000 ദിര്‍ഹം ചെലവ് വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.