സച്ചിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കി വാര്‍ണര്‍

സച്ചിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കി വാര്‍ണര്‍

തൊട്ടതെല്ലാം പൊന്നാക്കിയ ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏറെക്കാലമായുള്ള റെക്കോര്‍ഡ് തന്റെ പേരിലാക്കി ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ കുറിച്ച സെഞ്ചുറിയോടെയാണ് പുതിയ റെക്കോര്‍ഡ് വാര്‍ണര്‍ തന്റെ പേരിലാക്കിയത്.

ഓപ്പണറായി ഏറ്റവുമധികം സെഞ്ചുറികള്‍ എന്ന സച്ചിന്റെ റെക്കോര്‍ഡാണ് വാര്‍ണര്‍ തിരുത്തിയത്. ദക്ഷിണാഫ്രിയയ്‌ക്കെതിരായ മല്‍സരത്തിലെ സെഞ്ചുറിയോടെ ഓപ്പണര്‍ എന്ന നിലയില്‍ വാര്‍ണര്‍ 46 അന്താരാഷ്ട്ര സെഞ്ചുറി തികച്ചു.

ഓപ്പണറായി 45 സെഞ്ചുറികളാണ് സച്ചിന്‍ നേടിയിട്ടുള്ളത്. തന്റെ കരിയറില്‍ ആദ്യകാലത്ത് ഏകദിനത്തില്‍ ഓപ്പണറായിരുന്നപ്പോഴും നാലാം നമ്പറിലായിരുന്നു സച്ചിന്‍ കളിച്ചിരുന്നത്. 2006ല്‍ ടി20യില്‍ അരങ്ങേറിയെങ്കിലും അധികം മല്‍സരങ്ങള്‍ സച്ചിന്‍ കളിച്ചിട്ടില്ല. ആകെ 100 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിനാണ് ഏറ്റവുമധികം സെഞ്ചുറികളുടെ റെക്കോര്‍ഡ്.

അതേ സമയം, ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഓപ്പണറായാണ് വാര്‍ണര്‍ കളിക്കുന്നത്. ഇതാണ് വാര്‍ണറിന് സച്ചിനെ മറികടക്കാന്‍ സഹായിച്ചത്. ഏകദിനത്തില്‍ 20, ടെസ്റ്റില്‍ 25, ടി20യില്‍ ഒന്ന് എന്നിങ്ങനെയാണ് വാര്‍ണറുടെ സെഞ്ചുറികള്‍.

ക്രിസ് ഗെയ്ല്‍ (42), സനത് ജയസൂര്യ (41), മാത്യു ഹെയ്ഡന്‍ എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റു പ്രമുഖര്‍. നിലവില്‍ കളിക്കുന്നവരില്‍ വാര്‍ണറിനു പുറമെ 39 സെഞ്ചുറികളുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ലിസ്റ്റിലുണ്ട്. ആറു സെഞ്ചുറികള്‍ കൂടെ കണ്ടെത്താനായാല്‍ രോഹിതിന് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.