'സൗണ്ട് ഓഫ് ഫ്രീഡം' സിനിമ നിർമാതാവ് എഡ്വാർഡോ വെരാസ്റ്റെഗി മെക്സിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

'സൗണ്ട് ഓഫ് ഫ്രീഡം' സിനിമ നിർമാതാവ് എഡ്വാർഡോ വെരാസ്റ്റെഗി മെക്സിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

മെക്സികോ സിറ്റി: മെക്സിക്കോയിൽ 2024 ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നടനും പ്രശസ്തമായ 'സൗണ്ട് ഓഫ് ഫ്രീഡം' സിനിമയുടെ നിർമാതാവും വിവ ​​മെക്‌സിക്കോ മൂവ്‌മെന്റിന്റെ സ്ഥാപകനുമായ എഡ്വാർഡോ വെരാസ്‌റ്റെഗി. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ലിസ്റ്റിന്റെ ഒരു ശതമാനത്തിന് തുല്യമായ ഒപ്പുകൾ സ്ഥാനാർത്ഥി ശേഖരിക്കണമെന്നതാണ് മത്സരിക്കുന്നതിനുള്ള ആദ്യ കടമ്പ. ഏക​ദേശം ഒരു ദശലക്ഷം വോട്ടുകളാണ് എഡ്വാർഡോ വെരാസ്റ്റെഗി ശേഖരിക്കേണ്ടി വരിക.

വമ്പന്‍ ഹോളിവുഡ് സിനിമകളെ വെല്ലുവിളിച്ച് അമേരിക്കന്‍ തിയറ്ററുകളില്‍ നിറഞ്ഞോടിയ സിനിമയായ സൗണ്ട് ഓഫ് ഫ്രീഡം ഓസ്‌ട്രേലിയയിൽ പ്രദർശനം തുടരുകയാണ്. മനുഷ്യക്കടത്തിനെതിരേ സംസാരിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന സിനിമയാണ് 'സൗണ്ട് ഓഫ് ഫ്രീഡം'.

കൊളംബിയയിലെ ലൈംഗിക കടത്തുകാരില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച അമേരിക്കയിലെ മുന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഏജന്റായ ടിം ബല്ലാര്‍ഡിന്റെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് സൗണ്ട് ഓഫ് ഫ്രീഡം. ഗിബ്സന്റെ ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ ക്രിസ്തുവായി അഭിനയിച്ച ജിം കാവിസെല്‍ ആണ് ബല്ലാര്‍ഡിന്റെ വേഷം ചെയ്യുന്നത്.

ഇപ്പോഴത്തെ മെക്സിക്കോയിലെ നയങ്ങളിൽ ഒരു മാറ്റം ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് എഡ്വാർഡോ വെരാസ്റ്റെഗി പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തു. 2024 ജൂൺ രണ്ടിലെ തിരഞ്ഞെടുപ്പിൽ മെക്സിക്കൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയാകാനുള്ള ആഗ്രഹം എന്ന നിലയിൽ അപേക്ഷ സമർപ്പിച്ചതായി എഡ്വാർഡോ വെരാസ്റ്റെഗി പറഞ്ഞു.

എന്റെ പോരാട്ടം ജീവനും സ്വാതന്ത്ര്യനും വേണ്ടിയാണ് പഴയ ആളുകളെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ട സമയമാണിത്. അഴിമതിയും ശിക്ഷാ നടപടികളും തുടച്ചുനീക്കുന്നതിന് നമ്മുടെ രാജ്യത്തിന് ഒരു പുതിയ രാഷ്ട്രീയം ആവശ്യമാണെന്ന് അദേഹം കൂട്ടിച്ചേർത്തു. ന്യൂവോ ലിയോണിന്റെ മുൻ സംസ്ഥാന പ്രതിനിധിയും പ്രോ-ലൈഫ് നേതാവുമായ ജുവാൻ കാർലോസ് ലീലിനെ പോലുള്ളവർ എഡ്വാർഡോ വെരാസ്റ്റെഗിയുടെ സ്ഥാനാർത്ഥിത്വത്തെ പ്രകീർത്തിച്ചു.

റിപ്പബ്ലിക്കിന്റെ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള എഡ്വാർഡോയുടെ തീരുമാനം മികച്ചതാണ്. ജീവിതം, കുടുംബം, മൗലിക സ്വാതന്ത്ര്യങ്ങൾ എന്നിവയെ അനുകൂലിക്കുന്ന ദശലക്ഷക്കണക്കിന് മെക്സിക്കക്കാരുടെ പിന്തുണ എഡ്വാർഡോ വെരാസ്റ്റെഗിക്കുണ്ടെന്നും ലീൽ പറഞ്ഞു. എല്ലാം നന്നായി നടക്കും. ദശലക്ഷക്കണക്കിന് ഒപ്പുകൾ ശേഖരിക്കാൻ കഴിയുന്നതിനായി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാമെന്നും മത്സരത്തിന് എല്ലാ വിജയാശംസകൾ നേരുന്നെന്നും അദേഹം പറഞ്ഞു.

എഡ്വാർഡോ വെരാസ്റ്റെഗിയെപ്പോലെയുള്ള ഒരു പൗരൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ് എന്നതാണ് യാഥാർത്ഥ്യം. സാധാരണ പാർട്ടികളുടെ ഭാഗത്ത് നിന്ന് മാനുഷികവൽക്കരണവും പൊതുനന്മയ്ക്കുള്ള പ്രതിബദ്ധതയും കുറവാണെന്ന് യുവന്റഡ് വൈ വിഡ എസി പ്ലാറ്റ്‌ഫോമിന്റെ (യൂത്ത് ആൻഡ് ലൈഫ്) സഹസ്ഥാപകയായ ഫ്രിഡ എസ്പിനോസ പറഞ്ഞു

കൂടുതൽ വായനയ്ക്ക്

അവഗണനയില്‍നിന്ന് ബോക്‌സ് ഓഫീസ് ഹിറ്റിലേക്ക്; 'സൗണ്ട് ഓഫ് ഫ്രീഡത്തിന്റെ' വിജയം ദൈവത്തിന്റെ അത്ഭുതമെന്ന് സംവിധായകന്‍: അഭിമുഖം
അമേരിക്കന്‍ തിയറ്ററുകളില്‍ ചരിത്രം സൃഷ്ടിച്ച 'സൗണ്ട് ഓഫ് ഫ്രീഡം' ഇനി ഓസ്‌ട്രേലിയയിലേക്ക്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.