പാകിസ്ഥാനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തോടെ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ; പോരാട്ടം ചൊവ്വാഴ്ച

പാകിസ്ഥാനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തോടെ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ; പോരാട്ടം ചൊവ്വാഴ്ച

കൊളംബോ: ആതിഥേയരായ ശ്രീലങ്കയെ ഇന്ത്യ ചൊവ്വാഴ്ച നേരിടും. മഴ മൂലം റിസര്‍വ് ദിനത്തില്‍ കളിക്കേണ്ടി വന്നതോടെ വിശ്രമം ഇല്ലാതെയാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇറങ്ങുന്നത്. അതേ സമയം, ബംഗ്ലാദേശിനെതിരായ മല്‍സരത്തിനു ശേഷം ശ്രീലങ്കന്‍ ടീമിന് നല്ല വിശ്രമം ലഭിച്ചു.

ബദ്ധ വൈരികളായ പാക്കിസ്ഥാനെതിരെ തിങ്കളാഴ്ച കുറിച്ച വന്‍ വിജയം ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നല്‍കുന്നു. പാക്കിസ്ഥാനെതിരെ മുന്‍നിര ബാറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അര്‍ധ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മയും ഗില്ലും നല്‍കിയ സ്വപ്‌ന തുല്യ തുടക്കം മുതലെടുത്ത കോലിയും കെഎല്‍ രാഹുലും ടീമിനെ വന്‍ സ്‌കോറിലെത്തിച്ചു.

ഇരുവരും സെഞ്ചുറി നേടി പുറത്താകാതെ നിന്നു. ബൗളിംഗില്‍ ബുംറയും സിറാജും പാകിസ്ഥാനെതിരെ മികച്ചൊരു ഓപ്പണിംഗ് സ്‌പെല്‍ നടത്തിയിരുന്നു. ഇതേ മികവ് നാളെ ശ്രീലങ്കയ്‌ക്കെതിരെയും പുറത്തെടുത്താല്‍ ലങ്കന്‍ ഓപ്പണര്‍മാര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.

കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും മികച്ച ഫോമിലാണ്. ഇതും ഇന്ത്യയ്ക്ക് അനുകൂലമായ ഘടകമാണ്. ആദ്യ മല്‍സരത്തില്‍ പാകിസ്ഥാനെതിരെ നിരാശപ്പെടുത്തിയതിനു ശേഷം ഗംഭീര തിരിച്ചുവരവാണ് ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാര്‍ നടത്തിയിരിക്കുന്നത്.

അതേ സമയം, സിംഹള വീര്യത്തെ അത്രയെളുപ്പം എഴുതിത്തള്ളാനാവില്ല. ബംഗ്ലാദേശിനെതിരെ മികച്ച വിജയം കുറിച്ചാണ് അവര്‍ ഇന്ത്യയെ നേരിടാനെത്തുന്നത്. ആതിഥേയരെന്ന നിലയില്‍ കാണികളുടെ വന്‍ പിന്തുണയും അവര്‍ക്കുണ്ടാകും. എന്നിരുന്നാലും കടലാസില്‍ മുന്‍തൂക്കം ഇന്ത്യയ്ക്കു തന്നെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.