ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. കേന്ദ്ര നിര്‍ദേശം തള്ളിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നടപടി. ഹര്‍ജികള്‍ അഞ്ച് അംഗങ്ങളില്‍ കുറയാത്ത ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ശിക്ഷാ നിയമം പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണെന്നും പാര്‍ലമെന്റ് ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിലേക്കു വിടാതെ മാറ്റിവയ്ക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇതു പരിഗണിച്ചില്ല. പുതിയ ബെഞ്ച് രൂപീകരിക്കുന്നതിനായി ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടാന്‍ രജിസ്ട്രിക്ക് മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം (ഐപിസി 124 എ) മരവിപ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം മെയില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഉചിതമായ സര്‍ക്കാര്‍ സംവിധാനം ഇക്കാര്യത്തില്‍ പുനപ്പരിശോധന നടത്തുന്നതുവരെ നിയമം മരവിപ്പിക്കുന്നെന്നാണ് കോടതി വ്യക്തമാക്കിയത്. ഈ വകുപ്പു പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.