ഓണ്‍ലൈന്‍ റമ്മിയില്‍ നഷ്ടപ്പെട്ടത് 21 ലക്ഷം; തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി

ഓണ്‍ലൈന്‍ റമ്മിയില്‍ നഷ്ടപ്പെട്ടത് 21 ലക്ഷം; തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി കളിയില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. ഓണ്‍ലൈനായി റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടപ്പെട്ട കുറ്റിച്ചല്‍ സ്വദേശിയും ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനുമായ വിനീതാണ് (28) വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ചത്. ഡിസംബര്‍ 31 നാണ്  വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു വര്‍ഷമായി ഓണ്‍ലൈന്‍ റമ്മി കളിയുടെ അടിമയായിരുന്നു വിനീത്. റമ്മി കളിയിലൂടെ മാത്രം പല തവണയായി വിനീതിന് 21 ലക്ഷം രൂപയാണ് നഷ്ടമായത്. പല സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓണ്‍ലൈനായി റമ്മി കളിച്ചത്. എന്നാല്‍ ഇതില്‍ പല കളികളിലും ഉള്ള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി.

ലോക്ക്ഡൗണ്‍ കാലത്താണ് വിനീത് ഏറ്റവും കൂടുതല്‍ റമ്മി കളിച്ചിരുന്നത്. 21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത് തന്നെ. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് കുറച്ച് പണം അടയ്ക്കുകയും ചെയ്തു. ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു. അന്ന് പൊലീസാണ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.