തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച ആരംഭിക്കുന്നത്. രണ്ട് മണിക്കൂര്‍ സമയമാണ് അനുവദിച്ചിട്ടുള്ളത്. റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് പലവട്ടം ചര്‍ച്ച ചെയ്തതാണെന്നും എല്ലാ കാര്യവും എല്ലാവര്‍ക്കും അറിയാമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.
വിഷയത്തില്‍ കേന്ദ്രത്തിന് കേരളത്തോടുള്ള സമീപനവും ചര്‍ച്ച ചെയ്തതാണ്. എങ്കിലും ഇങ്ങനെയൊരു നോട്ടീസ് വന്ന സ്ഥിതിക്ക് വിശദമായ ചര്‍ച്ച ചെയ്യാമെന്നും ധനമന്ത്രി പറഞ്ഞു.
വിഷയത്തില്‍ മുമ്പ് നടന്ന ചര്‍ച്ചകളിലും കേന്ദ്ര സര്‍ക്കാരിനെ പഴിചാരുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. വായ്പാ പരിധി വലിയ രീതിയില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതില്‍ മാറ്റം വരുത്തണമെന്ന് ആവര്‍ത്തിച്ച് നിവേദനങ്ങള്‍ നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ ആവര്‍ത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.