ന്യൂഡല്‍ഹി: അമിതവേഗതയിലെത്തിയ പൊലീസ് പട്രോളിങ് വാഹനമിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സിയാറ്റില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തമാശ പറയുന്ന ബോഡിക്യാമിലെ ദൃശ്യങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥനായ കെവിന്‍ ഡേവ് ഓടിച്ച വാഹനം ഇടിച്ച് ജനുവരിയിലാണ് ജാഹ്നവി കണ്ടൂല (23) കൊല്ലപ്പെട്ടത്. വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ അമേരിക്കന്‍ പൊലീസുകാര്‍ തമാശ പറഞ്ഞതില്‍ ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച സിയാറ്റില്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട വീഡിയോയില്‍ അപകടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ മറ്റൊരു പൊലീസുകാരന്‍ തമാശ പറയുന്നതും ചിരിക്കുന്നതും കേള്‍ക്കാം.
പ്രതി കെവിന്‍ ഡേവ് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ സിയാറ്റില്‍ കാമ്പസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ഥിയായിരുന്നു കണ്ടുല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26