നൈജീരിയൻ മെത്രാൻ മോസെസ് ചിക്ക്വെയെയും ഡ്രൈവറെയും ബന്ദികൾ വിട്ടയച്ചു

നൈജീരിയൻ മെത്രാൻ മോസെസ് ചിക്ക്വെയെയും ഡ്രൈവറെയും ബന്ദികൾ വിട്ടയച്ചു

ഒവേറി: ഓവേറി അതിരൂപതയുടെ സഹായ മെത്രാൻ മോസെസ് ചിക്ക്വെയും അദ്ദേഹത്തിൻറെ ഡ്രൈവർ ബുയിസി റോബെർട്ടിനെയും ബന്ദികൾ വിട്ടയച്ചതായി ഒവേറി അതിരൂപതയുടെ ആർച്ചുബിഷപ്പ് ആന്തണി വിക്ടർ ഒബിന്ന അറിയിച്ചു. രണ്ടുപേരുടെയും മോചനത്തിനായി പ്രാർത്ഥിച്ചവർക്കെല്ലാം ബിഷപ്പ് നന്ദി പറഞ്ഞു. ജനുവരി ഒന്നിന് രാത്രി പത്തു മണിയോടുകൂടി രണ്ടുപേരും സുരക്ഷിതരയി തിരിച്ചെത്തിഎന്നും കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും ബിഷപ്പ് അറിയിച്ചു. താൻ നേരിട്ട് പോയി ബിഷപ്പിനെ സന്ദർശിച്ചു. അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെട്ടു. ഡ്രൈവർ അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. കയ്യിൽ ആഴമേറിയ ഒരു മുറിവുണ്ടായിരുന്നതിനാൽ ചികിത്സക്കായി അദ്ദേഹത്തെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ട സാഹചര്യം ആയിരുന്നു. അതിരൂപതയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ബിഷപ്പ് ഈ വിവരം പുറത്തുവിട്ടത്.

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ബിഷപ്പ് ചിക്ക്വെയെയും ഡ്രൈവറെയും അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. ബിഷപ്പിന്റെ സഭാവസ്ത്രങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് എല്ലാവരിലും ആശങ്ക ഉളവാക്കിയിരുന്നു. എല്ലാവരോടും പ്രാർത്ഥന സഹായം തേടിയിരുന്നു ബിഷപ്പ് ഒബിന്ന . നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ബിഷപ്പിനും ഡ്രൈവർക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ പുതുവത്സരദിന സന്ദേശത്തിൽ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ബിഷപ്പിനെയും ഡ്രൈവറെയും ഓർത്തതിന് പാപ്പയ്ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു എന്നും ഫേസ്ബുക് പോസ്റ്റിൽ ബിഷപ്പ് ഒബിന്ന പറഞ്ഞു.

നൈജീരിയൻ സഹായമെത്രാനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.