സ്വന്തമായി ഇലക്ട്രിക് വാഹനം നിർമിക്കാനൊരുങ്ങി യൂറോപ്പ്; ചൈനക്ക് തിരിച്ചടി

സ്വന്തമായി ഇലക്ട്രിക് വാഹനം നിർമിക്കാനൊരുങ്ങി യൂറോപ്പ്; ചൈനക്ക് തിരിച്ചടി

ഡബ്ലിൻ: ആഗോള വാഹന നിർമാതാക്കളിൽ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇലക്ട്രിക്ക് വാഹനങ്ങൾ യൂറോപ്പിൽ തന്നെ നിർമ്മിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. യൂറോപ്പിൽ നിർമ്മിച്ച ചെറിയ ഇലക്ട്രിക് കാറുകൾ 25,000 യൂറോയിൽ വിൽക്കാനാവുമെന്ന സൂചനകളാണ് കാർ നിർമ്മിതാക്കൾ നൽകുന്നത്.

വിലയിലുണ്ടാകുന്ന കുറവ് യൂറോപ്യൻ യൂണിയനിലെ മോട്ടോർ വ്യവസായത്തെ ആകെ മാറ്റിമറിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ.ഉൽപ്പാദനചെലവും ബാറ്ററി വിലയും കുറയുന്നതോടെ ‘മാസ്-മാർക്കറ്റ് ബി-സെഗ്മെന്റ് വാഹനങ്ങൾ’ 2025 ഓടെ ഇലക്ട്രിക്ക് വിഭാഗത്തിലേയ്ക്ക് മാറുമെന്ന് ട്രാൻസ്‌പോർട്ട് ആൻഡ് എൻവയോൺമെന്റ് അഭിപ്രായപ്പെട്ടു.

നിലവിൽ ചൈനീസ് കമ്പനികളാണ് യൂറോപ്പിലെ ഇലക്ട്രിക് വാഹനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നത്. അത് തടയുന്നതിനാണ് യൂറോപ്പിൽ തന്നെ ചെറിയ വിലയ്ക്ക് ഇലക്ട്രിക് കാറുകൾ നിർമിക്കുന്നത്. ഇത് ചൈനക്ക് വൻ തോതിലുള്ള തിരിച്ചടി സൃഷ്ടിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.