അരലക്ഷം രൂപയോളം കേന്ദ്ര സര്‍ക്കാര്‍ ശമ്പളം വാങ്ങാം; ഡല്‍ഹി പൊലീസില്‍ അവസരം

 അരലക്ഷം രൂപയോളം കേന്ദ്ര സര്‍ക്കാര്‍ ശമ്പളം വാങ്ങാം; ഡല്‍ഹി പൊലീസില്‍ അവസരം

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടിവ്) പരീക്ഷ 2023ന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 30.

പുരുഷന്‍മാര്‍ക്ക് 5056 ഉം വനിതകള്‍ക്ക് 2491 ഒഴിവുകളുമാണുള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2023 നവംബര്‍ 14 മുതല്‍ 2023 ഡിസംബര്‍ 15 വരെ വിവിധ ഘട്ടങ്ങളിലായി നടക്കും. പരീക്ഷാ തീയതി ഔദ്യോഗിക വൈബ്‌സൈറ്റായ https://ssc.nic.in ല്‍ പ്രസിദ്ധീകരിക്കും.
അപേക്ഷ ഫീസ് 100 രൂപയാണ്. വനിതകള്‍ക്കും എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും അപേക്ഷാ ഫീസില്ല. യോഗ്യത, പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് https://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്‌സൈറ്റുകളില്‍ 2023 സെപ്റ്റംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

അപേക്ഷകര്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് 10+2 (സീനിയര്‍ സെക്കന്‍ഡറി) പാസായിരിക്കണം. ഡല്‍ഹി പൊലീസിലെ സര്‍വീസിലുള്ള, വിരമിച്ച അല്ലെങ്കില്‍ മരിച്ചുപോയ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍/ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ബാന്‍ഡ്സ്മാന്‍, ബഗ്ലര്‍ എന്നിവരുടെ ആണ്‍മക്കള്‍ക്ക്/പെണ്‍മക്കള്‍ക്ക് 11-ാം ക്ലാസ് വരെ ഇളവ് ബാധകമാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളായി റിക്രൂട്ട് ചെയ്യപ്പെടുകയും പ്രതിമാസം 40,842 ശമ്പളം ലഭിക്കുകയും ചെയ്യും. ഏഴാം ശമ്പള കമ്മീഷന്‍ അനുസരിച്ച് ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിന്റെ പ്രതിമാസ ശമ്പളം 40,842 ആണ്. ഗ്രേഡ് പേ 2000. എസ്എസ്സി ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിന്റെ ബേസിക് സാലറി. അലവന്‍സുകളായിട്ടാണ് മറ്റ് തുകള്‍ ലഭിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും https://ssc.nic.in സന്ദര്‍ശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.