കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു: നാല് സൈനികര്‍ക്ക് വീരമൃത്യു; ഒരു സൈനികനെ കാണാതായി

കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു: നാല് സൈനികര്‍ക്ക് വീരമൃത്യു; ഒരു സൈനികനെ കാണാതായി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്തനാഗ് ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു. ഇതോടെ ഏറ്റുമുട്ടലില്‍ മരിച്ച സൈനികരുടെ എണ്ണം നാലായി. ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനെ കാണാതാവുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് സൈനികരും ഭീകരരും തമ്മില്‍ അനന്തനാഗ് ജില്ലയിലെ കൊകേരാങ് മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

രാഷ്ട്രീയ റൈഫിള്‍സ് യൂണറ്റിന്റെ ചുമതലയുള്ള കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ മന്‍പ്രീത് സിങ്, ആര്‍മി മേജര്‍ ആശിഷ് ധോനാക്, ജമ്മു കാശ്മീര്‍ ഡി.എസ്.പി ഹുമയുണ്‍ ഭട്ട്, റൈഫിള്‍മാന്‍ രവികുമാര്‍ തുടങ്ങിയവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ജമ്മുവിലെ കൊകോരെ നാഗിലെ വനങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഭീകരരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഓപ്പറേഷനിലാണ് സൈന്യവും പൊലീസും. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ കൃത്യമായ വിവരമില്ല. ഭീകരര്‍ക്കായുളള തിരച്ചിലിനൊടുവിലാണ് സൈന്യം കൊകോരെനാഗിലെ വനത്തില്‍ എത്തിച്ചേര്‍ന്നത്. ഏറ്റുമുട്ടലുകളില്‍ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക ആയുധങ്ങളും ഹെറോണ്‍ ട്രോണുകളും ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്.

അതേസമയം ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ ആഷിഷ് ദോന്‍ചാകിന്റെ മൃതദേഹം ഹരിയാനയിലെ പാനിപ്പത്തില്‍ സംസ്‌കരിച്ചു. പൊതുദര്‍ശനത്തിന് ശേഷം സൈനീക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങിന്റെ മൃതദേഹം ജന്മനാടായ പഞ്ചാബിലെ മുള്ളാന്‍പൂരിലേക്ക് കൊണ്ടുപോയി. പൊതു ദര്‍ശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.

രജൗരിയിലെ ഏറ്റുമുട്ടലിന് പിന്നാലെ കഴിഞ്ഞ ബുധനാഴ്ചയാണ് യായിരുന്നു അനന്തനാഗില്‍ വെടിവെപ്പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ലഫ്റ്റന്‍ഡ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ശ്രീനഗറില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.