കൊളംബോ: ബംഗ്ലാദേശിനെതിയായ ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ആറു റണ്‍സിന്റെ തോല്‍വി. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 259 റണ്‍സിന് ഓള്‍ഔട്ടായി.
ശ്രീലങ്കയെയും പാകിസ്ഥാനെയും തോല്‍പ്പിച്ച് ഫൈനല്‍ ഉറപ്പിച്ച ഇന്ത്യ ഇന്ന് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കി. തിലക് വര്‍മ, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, അഷ്‌കര്‍ പട്ടേല്‍, പ്രസിദ് കൃഷ്ണ എന്നിവര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ വിരാട് കോലി, ബുംറ, സിറാജ്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം നല്‍കി.
ആദ്യ ഓവറില്‍ തന്നെ നായകന്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തിലക് വര്‍മയെയും നഷ്ടമായി. ഇതോടെ 2.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും കെഎല്‍ രാഹുലും കരകയറ്റി. മൂന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി.
എന്നാല്‍ രാഹുലിനു പിന്നാലെയെത്തിയ ഇഷാന്‍ കിഷനും പെട്ടെന്ന് മടങ്ങിയതോടെ ബംഗ്ലാദേശ് വീണ്ടും കളിയിലേക്കു തിരിച്ചെത്തി. എന്നാല്‍ ഒരു വശത്ത് അതിമനോഹരമായി കളിച്ച ശുഭ്മാന്‍ ഗില്‍ 121 റണ്‍സ് നേടി.
സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ എന്നിവരും കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അക്‌സര്‍ പട്ടേല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചെങ്കിലും 49ാം ഓവറില്‍ അഷ്‌കര്‍ പട്ടേലും പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. 34 പന്തില്‍ നിന്നു 42 റണ്‍സായിരുന്നു അഷ്‌കറിന്റെ സമ്പാദ്യം.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിന് ഷകീബ് അല്‍ഹസന്‍, തൗഹീദ് ഹ്രിദോയ് എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് തുണയായത്. ഇന്ത്യയ്ക്കു വേണ്ടി ശര്‍ദുല്‍ ഠാക്കൂര്‍ മൂന്നും, ഷമി രണ്ടും വിക്കറ്റ് എടുത്തു. പ്രസിദ് കൃഷ്ണ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ഫീല്‍ഡിംഗ് പിഴവുകളും ഇന്ത്യയ്ക്ക് വിനയായി. ക്യാച്ചുകള്‍ കൈവിട്ടു കളഞ്ഞ ഇന്ത്യ ബംഗ്ലാദേശിനെ കൈവിട്ടു സഹായിക്കുകയായിരുന്നു. വിജയിച്ചുവെങ്കിലും ആദ്യ മല്‍സരങ്ങളില്‍ തോല്‍വി രുചിച്ച ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.
പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്ന ശ്രീലങ്കയെ ഇന്ത്യ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.