കോവിഷീൽഡിനും കോവാക്സീനും അനുമതി

കോവിഷീൽഡിനും കോവാക്സീനും അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സീനുകള്‍ ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്‍റെ അനുമതി. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും ആണ് അനുമതി ലഭിച്ചത്. ഉപാധികളോടെ അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയത്. ഇരു വാക്‌സിനുകളും ഫലപ്രദമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്‌ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി (എസ്‌ഇസി)യാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ശുപാര്‍ശ നല്‍കിയത്. ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനാണ് കോവാക്‌സിന്‍. 10 മില്യണ്‍ ഡോസുകള്‍ ഇതിനകം കോവാക്‌സിന്റേത് തയ്യാറായിക്കഴിഞ്ഞു.

സൈഡസ് കാഡിലയുടെ സൈകോവ്-ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിര്‍മിക്കുന്ന റഷ്യയുടെ സ്ഫുട്നിക്-അഞ്ച് എന്നീ വാക്‌സിനുകളും അനുമതി പ്രതീക്ഷിച്ചിരിക്കുകയാണ്. കോവിഡ് വാക്സീൻ കുത്തിവയ്പ് തുടങ്ങുമ്പോൾ രാജ്യമാകെ ഉടൻ ലഭിക്കുക 3 കോടി പേർക്കാകും. ഒരു കോടി ആരോഗ്യ പ്രവർത്തകരും 2 കോടി പൊലീസ്, പ്രതിരോധ സേനാംഗങ്ങൾ, തദ്ദേശ ആരോഗ്യ/ശുചീകരണ ജീവനക്കാർ എന്നിവരും മുൻനിരയിൽ തന്നെ ഉണ്ടാവും. 50 വയസ്സിൽ കൂടുതലുള്ളവർ, 50 വയസ്സിൽ താഴെയെങ്കിലും ഗുരുതര രോഗമുള്ളവർ തുടങ്ങിയവരാണിത്. രാജ്യത്തു മൊത്തം 30 കോടി പേരാണ് മുൻഗണനാ പട്ടികയിലുള്ളത്. ബുധനാഴ്ച കുത്തിവയ്പ് തുടങ്ങാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തി വരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.