മോട്ടർ പൊട്ടിത്തെറിച്ചു ഹൗസ് ബോട്ട് അ​ഗ്നിക്കിരയായി; രക്ഷപെട്ടത് 25 പേരടങ്ങുന്ന കുടുംബം

മോട്ടർ പൊട്ടിത്തെറിച്ചു ഹൗസ് ബോട്ട് അ​ഗ്നിക്കിരയായി; രക്ഷപെട്ടത് 25 പേരടങ്ങുന്ന കുടുംബം

യൂട്ടാ: യൂട്ടായിലെ ലേക് പവലിൽ 25 പേരടങ്ങുന്ന കുടുബം സഞ്ചരിച്ച ഹൗസ് ബോട്ട് പൊട്ടിത്തെറിച്ചു. ബോട്ടിൽ കയറി 45 മിനിറ്റനുള്ളിൽ സ്ഫോടനം കേട്ടതായി യാത്രക്കാരിലൊരാൾ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ഹൗസ്ബോട്ടിലെ മോട്ടോർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രഥമിക നി​ഗമനം.

ബോട്ട് പൊട്ടിത്തെറിച്ച് അഞ്ച് മുതൽ 10 മിനിറ്റിനുള്ളിൽ പൂർണമായും അ​ഗ്നിക്കിരയായി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബോട്ട് വൻതോതിൽ കത്തുന്നതും കറുത്ത പുകപടലങ്ങൾ ആകാശത്തേക്ക് പൊങ്ങുന്നതും വീഡിയോയിൽ കാണാം. രണ്ട് മാസം പ്രായമുള്ള കുഞ്ഞടക്കം ബോട്ടിലുണ്ടായരുന്നു. കുട്ടികളെയും എടുത്താണ് യാത്രക്കാർ തടാകത്തിലേക്ക് ചാടിയത്.

ചിലർ ലൈഫ്‌ ജാക്കറ്റുകൾ പിടിച്ചെടുക്കുകയും മറ്റ് ചിലർ നീന്തി രക്ഷപെടുകയും ചെയ്തു. യാത്രക്കാരെല്ലാവരും പരിക്കുകളില്ലാതെ രക്ഷപെട്ടു. ജീവൻ തിരിച്ചു കിട്ടിയതിൽ ദൈവത്തോടും രക്ഷിക്കാൻ ഓടിക്കൂടിയവരോടും യാത്രക്കാർ നന്ദി പറഞ്ഞു. അപകടത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ചു വരികയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.